പൗഡർ വെറുതെ കളയേണ്ട.!! മുരടിച്ച കറിവേപ്പ് കറിവേപ്പ് കാടുപോലെ തഴച്ചു വളർത്താം.. ഈ സൂത്രം നിങ്ങളെ ഞെട്ടിക്കും.!! | Curryleaves Cultivation Tips Using Powder
- Use neem powder to prevent pests
- Mix bone meal powder for root strength
- Add rock phosphate powder for flowering
- Sprinkle seaweed powder for overall growth
- Apply vermicompost powder for nutrients
- Use powders monthly
- Water after application
- Avoid overuse
- Ensure good drainage
- Combine with sunlight and pruning
Curryleaves Cultivation Tips Using Powder : മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. പണ്ടുകാലങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഫ്ലാറ്റ് പോലുള്ള സ്ഥലങ്ങളിലേക്ക് ആളുകൾ താമസം മാറിയതോടെ കറിവേപ്പില നട്ടുപിടിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു ചെറിയ തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില വീട്ടിൽ നിന്നു തന്നെ ലഭിക്കും.
അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കറിവേപ്പില തൈ നടുന്ന ഭാഗം നല്ലതുപോലെ വെളിച്ചം ലഭിക്കുന്ന ഇടമാണോ എന്നത് ഉറപ്പിക്കുക. അതുപോലെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും കറിവേപ്പിലയുടെ ചുവട്ടിലെ മണ്ണ് നല്ലതുപോലെ ഇളക്കി കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഏതു വളപ്രയോഗം നടത്തുന്നതിന് മുൻപായും മണ്ണ് ഇതുപോലെ ഇളക്കി കൊടുത്താൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. അടുക്കളയിൽ ഉണ്ടാകുന്ന പച്ചക്കറികളുടെ വേസ്റ്റ് കറിവേപ്പിലയുടെ
ചുവട്ടിൽ വളമായി ഇട്ടു കൊടുക്കാവുന്നതാണ്. കറിവേപ്പില നല്ലതുപോലെ വളരാനായി ഉപയോഗപ്പെടുത്താവുന്ന മറ്റൊന്നാണ് കഞ്ഞിവെള്ളം. രണ്ടുദിവസം വച്ച് പുളിപ്പിച്ചെടുത്ത കഞ്ഞി വെള്ളത്തിൽ ഇരട്ടി അളവിൽ വെള്ളമൊഴിച്ച് ഡയല്യൂട്ട് ചെയ്ത ശേഷമാണ് കറിവേപ്പില ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കേണ്ടത്. അതുപോലെ അരി കഴുകിയ വെള്ളവും ഈയൊരു രീതിയിൽ ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇലകളിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യവും മറ്റും ഒഴിവാക്കാനായി പുളിപ്പിച്ച
കഞ്ഞിവെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഇലകൾക്ക് മുകളിൽ തളിച്ചു കൊടുത്താൽ മതി. മണ്ണിൽ ഉണ്ടാകുന്ന പുഴുക്കൾ, പ്രാണികൾ എന്നിവയുടെ ഒഴിവാക്കാനായി അല്പം പൗഡർ മണ്ണ് ഇളക്കിയശേഷം വിതറി കൊടുത്താൽ മതിയാകും. കറിവേപ്പില പറിച്ചെടുക്കുമ്പോൾ മുകൾഭാഗത്ത് നിന്നും എടുക്കുകയാണെങ്കിൽ പിന്നീട് അവിടെ പുതിയ നാമ്പ് മുളച്ചു വരുന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടിൽ വളരെ എളുപ്പത്തിൽ കറിവേപ്പില ചെടി വളർത്തിയെടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Sabeenas Homely kitch