ഒരു നാരങ്ങ മാത്രം മതി കറിവേപ്പ് കാട് പോലെ വളരാൻ; ഈ അത്ഭുതം കണ്ടാൽ നിങ്ങൾ ഞെട്ടും..!! | Curry Leaf Cultivation Tip Using Lemon
- Mix a few drops of lemon juice in water.
- Spray on curry leaf plant weekly to boost growth.
- Lemon’s acidity helps improve nutrient uptake.
- Acts as a mild pest repellent.
- Use in moderation to avoid over-acidity.
- Best applied during early morning hours.
Curry Leaf Cultivation Tip Using Lemon : മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. പലതരത്തിലുള്ള കീടനാശിനികളും അടിച്ചുവരുന്ന ഇത്തരം കറിവേപ്പിലകൾ അമിതമായി ഉപയോഗിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.
അതുകൊണ്ടു തന്നെ ചെറുതാണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എടുക്കാനായി ഒരു തൈ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ കറിവേപ്പില പരിപാലിക്കുമ്പോൾ തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. കറിവേപ്പില ചെടിക്ക് നല്ല രീതിയിൽ പരിപാലനം നൽകിയാൽ മാത്രമേ അതിൽ നിന്നും ആവശ്യത്തിനുള്ള ഇലകൾ ലഭിക്കുകയുള്ളൂ. ചെടി നല്ല രീതിയിൽ വളർന്ന് കഴിഞ്ഞാൽ അതിൽ നിന്നും തണ്ടോടുകൂടി ഇലകൾ പൊട്ടിച്ച് എടുക്കാവുന്നതാണ്.
ഇത്തരത്തിൽ മുറിച്ചെടുക്കുന്ന ശാഖകളുടെ ഭാഗത്ത് നിന്നും പുതിയ മുളകൾ എളുപ്പത്തിൽ വന്ന് തുടങ്ങുന്നതാണ്. അതുപോലെ മൂന്ന് വർഷത്തിന് താഴെയുള്ള ചെടിയിൽ പൂക്കൾ വന്നു കഴിഞ്ഞാൽ അത് നിർബന്ധമായും ഒടിച്ചു കളയാനായി പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ പുതിയ തളിരിലകൾ ചെടിയിൽ വരാനുള്ള സാധ്യത കുറവാണ്. കറിവേപ്പിലയിൽ ഉണ്ടാകുന്ന പ്രാണി, പുഴു ശല്യമെല്ലാം ഒഴിവാക്കാനായി വീട്ടിൽ തന്നെ ഒരു ഫേർട്ടിലൈസർ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ കഞ്ഞിവെള്ളം ഒരു ദിവസം പുളിപ്പിക്കാനായി വയ്ക്കുക.
അതിലേക്ക് ഒരു നാരങ്ങയുടെ നീരും ഒരു പിടി അളവിൽ വെളുത്തുള്ളി ചതച്ചതും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് അരിച്ചെടുത്ത ശേഷം കറിവേപ്പില ചെടിയിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ പ്രാണിശല്യങ്ങളെല്ലാം ഒഴിഞ്ഞു കിട്ടുന്നതാണ്. ഈയൊരു ഫെർട്ടിലൈസർ നൽകാൻ ഏറ്റവും ഉത്തമമായ സമയം വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ്. ഇത്തരത്തിൽ കറിവേപ്പില ചെടി പരിപാലിക്കുകയാണെങ്കിൽ ധാരാളം ഇലകൾ ചെടിയിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaf Cultivation Tip Using Lemon Credit : Devus Creations
Curry Leaf Cultivation Tip Using Lemon
Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!
ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!