ജമന്തി ചെടിയിൽ പെട്ടെന്ന് വേര് വരാനുള്ള ട്രിക്ക് ഇതാ; ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ കുറ്റിയായി വളരുന്ന ചെടി നിറയെ പൂക്കൾ വിടരാൻ ഇത്രമാത്രം ചെയ്താൽ മതി..!! | Chrysanthemum Plant Care At Home

  • Place in bright, indirect sunlight
  • Water when topsoil feels dry
  • Ensure well-draining soil
  • Pinch back stems for bushier growth
  • Remove faded blooms
  • Feed with balanced fertilizer every 2 weeks
  • Protect from frost
  • Repot annually
  • Watch for pests
  • Prune after flowering

Chrysanthemum Plant Care At Home : ജമന്തി പൂക്കൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. മണവും കാഴ്ചയിൽ ഭംഗിയും തോന്നുന്ന പൂക്കൾ എല്ലാ സീസണിലും വളരുന്നതുകൊണ്ടുതന്നെ പലരുടെയും ഇഷ്ട പൂച്ചെടികളിൽ ഒന്നാണ് ജമന്തി എന്ന് പറയുന്നത്. ഒരു ജമന്തിച്ചെടി നന്നായി വളർന്നു കഴിഞ്ഞാൽ അതിൽ നിന്ന് തന്നെ നമുക്ക് നിരവധി ചെടികൾ വളർത്തിയെടുക്കാം എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത.

അതിനായി ചെയ്യേണ്ടത് ആദ്യം തന്നെ വളർന്ന ജമന്തി ചെടിയിൽ നിന്ന് നടാൻ പാകത്തിനുള്ള കമ്പുകൾ മുറിച്ചെടുക്കുകയാണ്. ശേഷം ഇതിലെ ഇലകളും മറ്റും നീക്കം ചെയ്യുക. അതിനുശേഷം ഈ തണ്ടിൽ വളരെ പെട്ടെന്ന് തന്നെ വേര് പിടിക്കുന്നതിനായി ഒരു കറ്റാർവാഴയുടെ തണ്ട് എടുത്ത് അതിൻറെ ജെല്ലിലേക്ക് മുറിച്ചെടുത്ത ജമന്തിയോടെ നടാനുദ്ദേശിക്കുന്ന ഭാഗം ഒന്ന് മുക്കി എടുക്കുക.

ഇത് വളരെ പെട്ടെന്ന് ഈ കമ്പിൽ വേര് പടരുന്നതിന് സഹായിക്കും. ഇങ്ങനെ കറ്റാർവാഴയിൽ മുക്കിയെടുത്ത തണ്ടുകൾ അത്യാവശ്യം വലിയ ഒരു ചെടിച്ചട്ടിയിലേക്ക് നടാവുന്നതാണ്. ഒരു ചെടിച്ചട്ടിയിൽ തന്നെ ഒന്നിലധികം കമ്പുകൾ നടുന്നത് ചെടി കുറ്റിയായി നിൽക്കുന്നതിനും പൂക്കൾ വന്ന് മനോഹരമായി നിൽക്കുന്നതിനും സഹായിക്കും.

ഒന്നോ രണ്ടോ തവണ പൂക്കൾ വിടർന്നശേഷം ജമന്തിച്ചെടി കരിഞ്ഞുപോകുന്നു എന്നത് പലരുടെയും പരാതികളിൽ പ്രധാനപ്പെട്ടതാണ്. ഇനി അങ്ങനെ സംഭവിക്കാതിരിക്കുവാനും എല്ലായിപ്പോഴും ചെടി ആരോഗ്യമുള്ളതായി നിലനിൽക്കുവാനും ചെയ്യേണ്ടത് എന്താണെന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ. Chrysanthemum Plant Care At Home Credit : J4u Tips

Chrysanthemum Plant Care At Home

Read Also : വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് പറയരുത്.!! ഉരക്കണ്ട വാഷിങ് മെഷീനിൽ ഒറ്റ കറക്കം;കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.!! | Dress Cleaning Tip

Rate this post
Chrysanthemum Plant Care At Home
Comments (0)
Add Comment