ലാലേട്ടന്റെ സാന്നിധ്യത്തിൽ 23 ആം വിവാഹവാർഷികം.!! കേക്ക് മുറിച്ച് ആഘോഷം കളർ.!! | Chippy Renjith 23 rd Wedding Anniversary

Chippy Renjith 23 rd Wedding Anniversary: മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികൾ ആണ് സംവിധായകൻ രഞ്ജിത്തും നടി ചിപ്പിയും. മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ചിപ്പി. നിരവധി ടെലിവിഷൻ പരമ്പരകളിൽ താരം നായികയായി എത്തിയിട്ടുണ്ട്. മലയാളം ടെലിവിഷൻ ലോകത്തെ ഒരു പ്രധാനപ്പെട്ട നിർമാതാവ് ആണ് രഞ്ജിത്.

നിർമ്മാതാവായ രഞ്ജിത്തിനെ 2001 ലാണ് താരം വിവാഹം കഴിച്ചത്. നിരവധി മലയാള ചിത്രങ്ങളിൽ നായികയായും സഹനടിയായും തിളങ്ങിയ ചിപ്പിയെ എല്ലാവർക്കും അറിയാം എങ്കിലും. സ്ഫടികത്തിലെ തോമച്ചായന്റെ പെങ്ങളായി വന്ന ചിപ്പിയുടെ കഥാപാത്രത്തെ ഒരു മലയാളിക്കും മറക്കാൻ കഴിയില്ല. മോഹൻലാലിൻറെ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയെടുത്ത കഥാപാത്രങ്ങളിൽ പ്രധാപ്പെട്ട ഒന്നാണ് സ്ഫകത്തിലെ തോമാച്ചായൻ.

പെങ്ങളുടെ വിവാഹത്തിന് അപ്പച്ചന്റെ നൂറ് പവന്റെ ഇടയിൽ ഇച്ചായന്റെ ചെറിയ മാല മുക്കികളയല്ലേ എന്ന് പറയുന്ന ആ ഡയലോഗ് ഒരു സിനിമ ആരാധകർക്കും മറക്കാൻ കഴിയില്ല. ഇപോഴിതാ ലാലേട്ടന്റെ മുൻപിൽ വെച്ച് തന്നെയാണ് ചിപ്പി 23 ആം വിവാഹ വാർഷികം ആഘോഷിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കാണുമ്പോൾ ആ പഴയ തോമച്ചായനെയും പെങ്ങളെയും ഓർത്ത് പോകുന്നത് സ്വാഭാവികം. ചിപ്പിയുടെയും രഞ്ജിത്തിന്റെയും നിർമ്മാണ കമ്പനി ആയ അവന്തിക പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം L360 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് വിവാഹ വാർഷിക കേക്ക് ഇരുവരും മുറിച്ചത്.

മോഹൻലാൽ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ് ഇപ്പോൾ . പ്രേക്ഷകർക്ക് മറ്റൊരു സർപ്രൈസുമയാണ് ചിത്രം പുറത്ത് വരുന്നത്. മലയാളികളുടെ എവെർഗ്രീൻ താരജോഡി ആയ മോഹൻലാലും ശോഭനയും ഏറെ നാളുകൾക്ക് ശേഷം ഒരുമിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. അത് കൊണ്ട് തന്നെ ആരാധകർ എറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

Rate this post