ഒരു രൂപ പോലും ചിലവില്ലാതെ മണ്ണിൽ കാൽസ്യത്തിന്റെ അളവ് ഇനി വർദ്ധിപ്പിക്കാം; മുട്ടത്തോട് കൊണ്ട് ചെടി കാണാത്ത രീതിയിൽ പച്ചമുളക് കായ്ക്കുവാൻ ഇതു മാത്രം ചെയ്തു നോക്കൂ..!! | Chili Cultivation Tip Using Egg Shell

  • Crush clean, dried eggshells into small pieces or powder.
  • Mix into soil before planting chili seedlings.
  • Provides calcium, strengthens plant cell walls.
  • Reduces blossom-end rot.
  • Improves soil aeration and drainage.
  • Eco-friendly, natural fertilizer and pest deterrent.

Chili Cultivation Tip Using Egg Shell : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും.

അതുകൊണ്ട് തന്നെ പച്ചക്കറിയ്ക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും എപ്പോഴും വീട്ടിൽ തന്നെ നിർമ്മിക്കുന്ന ജൈവവളങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. നിരന്തരം വളപ്രയോഗം നടത്തുന്നത് മൂലം മണ്ണിൻറെ അമ്ല രസം വർദ്ധിക്കുകയും അത് ചെടി പൂവിടുന്നതിനോ ഫലം ലഭിക്കുന്നതിനു കാല താമസം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ മണ്ണിൽ നിന്ന് അമ്ല ഗുണം ഒഴിവാക്കി കാൽസ്യത്തിന്റെ അളവ് കൂട്ടുക എന്നതാണ് ചെടിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ചികിത്സ.

അതിനായി നമുക്ക് വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ഒന്നാണ് മുട്ടത്തോട് എന്ന് പറയുന്നത്. കാൽസ്യത്തിന്റെ അംശം ധാരാളമടങ്ങിയ മുട്ടത്തോട് മണ്ണിൽ ചേർത്ത് നൽകുന്നത് വളരെ പെട്ടെന്ന് തന്നെ ചെടി ഫലം നൽകുന്നതിന് സഹായിക്കും. വെറും മുട്ടത്തോട് മാത്രം ഉപയോഗിച്ച് നമുക്ക് നിത്യോപയോഗ സാധനങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത പച്ചമുളക് എങ്ങനെയാണ് കൃഷി ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ പച്ചമുളക് കൃഷി ചെയ്യുമ്പോൾ കുമ്മായം ചേർത്ത് ഇളക്കിയ മണ്ണിൽ വേണം അത് നടുവാൻ.

മറ്റ് വളപ്രയോഗം നൽകുന്നതുപോലെതന്നെ മുട്ടത്തോട് താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൊടിച്ചെടുത്ത ശേഷം ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതൊന്നു കൊത്തിയിളക്കി കൊടുത്താൽ മാത്രം മതിയാകും.ഇങ്ങനെ ചെയ്താൽ യാതൊരു പണച്ചെലവും ഇല്ലാതെ നിഷ്പ്രയാസം വീട്ടിൽ തന്നെ നമുക്ക് ധാരാളം പച്ചമുളക് കായ്ച്ചു നിൽക്കുന്നത് കാണാൻ സാധിക്കും.Chili Cultivation Tip Using Egg Shell Credit: ponnappan-in

Chili Cultivation Tip Using Egg Shell – Summary

Read Also : വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് പറയരുത്.!! ഉരക്കണ്ട വാഷിങ് മെഷീനിൽ ഒറ്റ കറക്കം;കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.!! | Dress Cleaning Tip

Rate this post
Chili Cultivation Tip Using Egg Shell
Comments (0)
Add Comment