കാത്തിരുന്ന് കിട്ടിയ പൊന്നുമോന്റെ ആദ്യ പിറന്നാൾ.!! അച്ചുമോന്റെ ജന്മദിനം ആഘോഷമാക്കി സ്വന്തം സുജാത; പിറന്നാൾ വിശേഷവുമായി ചന്ദ്രയും ടോഷ് ക്രിസ്റ്റിയും.!! | Chandra Lakshman Tosh Christy Baby Birthday Celebration Viral

Chandra Lakshman Tosh Christy Baby Birthday Celebration Viral : മലയാള സിനിമ- സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ചന്ദ്ര ലക്ഷ്മൺ. സിനിമയിലൂടെ കരിയർ ആരംഭിച്ച് സീരിയലിലൂടെ തിളങ്ങിയ താരം നെഗറ്റീവ് റോളുകളിലാണ് അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.എങ്കിൽ പോലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ കഥാപാത്രങ്ങളൊക്കെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി.

വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം മൂന്നുവർഷം മുൻപാണ് താരം വീണ്ടും തന്റെ കരിയറിലേക്ക് തിരിച്ചുവന്നത്. രണ്ടാം തിരിച്ചു വരവിൽ താരത്തിനെ കാത്ത് ഒരുപാട് സന്തോഷ നിമിഷങ്ങളും ഒളിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം അതിലൂടെ തന്നെ തന്റെ വിശേഷങ്ങളൊക്കെ ആളുകളിലേക്ക് എത്തിക്കാറുണ്ട്.സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട്

തന്നെ അധികവും അതിലൂടെയാണ് പ്രേക്ഷകരുമായി താരം സംസാരിക്കുന്നത്. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ തൻറെ രണ്ടാം തിരിച്ചുവരവ് നടത്തിയതിന് പിന്നാലെ ടോഷ് ക്രിസ്റ്റി എന്ന സഹതാരം ചന്ദ്രയുടെ ജീവിതത്തിലേക്ക് കടന്നു വരികയായിരുന്നു. വർഷങ്ങളായി വിവാഹം കഴിക്കാതിരുന്ന ചന്ദ്രയുടെ ജീവിതത്തിലേക്ക് ടോഷ് വന്നതോടെ വലിയ മാറ്റങ്ങൾ തന്നെയാണ് സംഭവിച്ചത്. വിവാഹം കഴിഞ്ഞ് ഗർഭിണിയായി ഒരു കുഞ്ഞിന് ജന്മം നൽകിയതോടെ മകനുവേണ്ടി അഞ്ചാറു മാസക്കാലം പൂർണ്ണമായി മാറ്റിവെച്ച് ചന്ദ്ര ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരികയാണ്

ഒരു തെലുങ്ക് പരമ്പരയിലാണ് താൻ ഇപ്പോൾ അഭിനയിക്കുന്നതെന്ന് താരം തന്നെ തൻറെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മകൻ അയാന്റെ ഒന്നാം ജന്മദിനത്തിന്റെ വിശേഷങ്ങൾ ആണ് ചന്ദ്രയ്ക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ളത്. താരത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ ബർത്ത് ഡേ സെലിബ്രേഷൻ വീഡിയോ പങ്കിട്ടു കഴിഞ്ഞു. മഴ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലും അതിനെയൊക്കെ മാറ്റിവെച്ച് മകൻറെ ജന്മദിനത്തിന് എത്തിയ പ്രിയപ്പെട്ടവരോട്

നന്ദി പറഞ്ഞു കൊണ്ടാണ് ബർത്ത് ഡേ സെലിബ്രേഷൻ ആരംഭിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ ഉള്ള ബാഗ്രൗണ്ട് ആണ് ബർത്ത് ഡേയ്ക്ക് ഒരുക്കിയിരിക്കുന്നത്. ചന്ദ്രയും മകൻ അയാനും ടോഷും ധരിച്ചിരിക്കുന്നതും വെള്ളയും കറുപ്പും കോമ്പിനേഷനിലുള്ള വസ്ത്രങ്ങൾ തന്നെയാണ്. ഒരുപാട് കാര്യങ്ങൾ മകനുവേണ്ടി ഒരുക്കി വെച്ചിട്ടുണ്ട് എന്നും ഇന്നത്തെ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു തങ്ങൾ ഈ ദിവസത്തിനായി ഒരുപാട് എക്സൈറ്റഡ് ആണെന്നും ചന്ദ്രയും ടോഷും വീഡിയോയിലൂടെ പറയുകയും ചെയ്തു. അമ്മയുടെ കയ്യിൽ ഇരുന്ന് കൈയൊക്കെ ആട്ടി ചെറിയ നൃത്തം ചെയ്യുവാനും അയാൻ ശ്രമിച്ചിട്ടുണ്ട്.

Rate this post