മലയാളികളുടെ ഹൃദയം കൊണ്ട് കീഴടക്കിയ മലയാള സിനിമയിലെ ഈ ഹിറ്റ് ജോഡിയെ മനസ്സിലായോ? | Celebrity Childhood

മലയാള സിനിമയിൽ നിരവധി താര പുത്രന്മാരും താര പുത്രിമാരും അഭിനയലോകത്തേക്ക് കടന്നുവന്നിട്ടുണ്ട്. അവരിൽ പലരും ഇപ്പോഴേ സ്റ്റാർഡം നേടിയെങ്കിലും യാതൊരു സ്റ്റാർഡത്തിലും താൽപര്യമില്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ താരപരിവേഷം ഒരിക്കൽപോലും ദുരുപയോഗം ചെയ്യാത്ത നടൻ, മലയാള സിനിമാ ലോകത്ത് സ്വന്തമായി ഒരു താരപരിവേഷം നേടിയെടുക്കാനും ആഗ്രഹിക്കാത്ത വ്യക്തിയാണ്.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഒന്നാമൻ’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ ആദ്യമായി ബാലതാരമായി പ്രത്യക്ഷപ്പെട്ട പ്രണവ്, പിന്നീട് മേജർ രവി സംവിധാനം ചെയ്ത ‘പുനർജനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും നേടി. തുടർന്ന്, 2018-ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് ആദ്യമായി നായക വേഷം അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

തെലുങ്ക് ചിത്രം ‘ഹലോ’-യിലൂടെ ബിഗ് സ്ക്രീനിലെത്തിയ മറ്റൊരു താര പുത്രിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് ബിഗ് സ്ക്രീനിൽ ചുവടുറപ്പിച്ചത്. പിന്നീട്, ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടി, തുടർന്ന് മലയാളസിനിമകളിൽ സജീവമായി.

പ്രണവിന്റെ നായികയായി ‘ഹൃദയം’ത്തിലും പൃഥ്വിരാജിന്റെ നായികയായി ‘ബ്രോ ഡാഡി’യിലും വേഷമിട്ട കല്യാണി പ്രിയദർശൻ, ഇപ്പോൾ ടോവിനോ തോമസിന്റെ നായികയായി ‘തല്ലുമാല’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്. ഈ രണ്ട് ബാല്യകാല സുഹൃത്തുക്കളാണ് ബോളിവുഡ് ആക്ഷൻ സ്റ്റാർ ജാക്കി ഷെറോഫിനൊപ്പം ചിത്രത്തിൽ നിൽക്കുന്ന മിടുക്കരായ കുട്ടികൾ.

Rate this post