2 medium-sized brinjals (eggplants), cut into slices or cubes
2 tbsp oil (vegetable or sunflower)
1 tsp mustard seeds
1 tsp cumin seeds
Brinjal fry Recipe: ചോറിനോടൊപ്പം എന്തെങ്കിലും ഒരു വറുത്ത ഐറ്റം വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും ഏറെ മലയാളികളും. എന്നാൽ ചിക്കനും, മീനും കിട്ടാത്ത സാഹചര്യങ്ങളിൽ വെജിറ്റബിൾ ഉപയോഗിച്ച് നോൺവെജ് രുചിയിൽ തയ്യാറാക്കാവുന്ന വിഭവങ്ങളെ പറ്റി അധികമാരും ചിന്തിക്കാറില്ല. വയലറ്റ് നിറത്തിൽ നീളത്തിൽ വരുന്ന വഴുതനങ്ങ ഉപയോഗപ്പെടുത്തി മീൻ വറുത്തതിന്റെ അതേ രുചിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ബ്രഞ്ചാൾ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു വിഭവം തയ്യാറാക്കുന്നതിനായി ഒന്നോ രണ്ടോ വലിയ വഴുതനങ്ങ എടുത്ത് അതിന്റെ പുറംഭാഗം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. വഴുതനങ്ങയെ നാലോ അഞ്ചോ സ്ലൈസുകൾ ആക്കി അത്യാവിശ്യം കനമുള്ള പരുവത്തിൽ തന്നെ മുറിച്ചെടുക്കാം. മുറിച്ചെടുത്ത പീസുകളിൽ നീളത്തിൽ വരയിട്ട് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വഴുതനങ്ങയുടെ ഉള്ളിലേക്ക് മസാലക്കൂട്ട് നല്ല രീതിയിൽ ഇറങ്ങി പിടിക്കാനായി സഹായിക്കും. മുറിച്ചുവെച്ച വഴുതനങ്ങ കഷണങ്ങൾ ഒരു വലിയ പാത്രമെടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം വെള്ളവും ഉപ്പും ഇട്ട ശേഷം കുറച്ചു നേരം മുക്കിവയ്ക്കണം.
ഈയൊരു സമയം കൊണ്ട് മസാലക്കൂട്ട് തയ്യാറാക്കി എടുക്കാം. അതിനായി 5 മുതൽ 6 എണ്ണം വരെ കാശ്മീരി ചില്ലി കുറച്ചുനേരം വെള്ളത്തിൽ കുതിർത്തിയെടുക്കുക. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു ചെറിയ കഷണം ഇഞ്ചി,വെളുത്തുള്ളി അല്പം ഉപ്പ് എന്നിവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഈയൊരു മസാലക്കൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ തരിയില്ലാത്ത അരിപ്പൊടി,ഉപ്പ് ആവശ്യമെങ്കിൽ അത് എന്നിവ കൂടി ചേർത്തു കൊടുക്കാം. വെള്ളത്തിൽ ഇട്ടുവച്ച വഴുതനങ്ങ കഷണങ്ങൾ എടുത്ത് വെള്ളം ഒന്നു തുടച്ചു
കളഞ്ഞശേഷം തയ്യാറാക്കിവെച്ച മസാലക്കൂട്ട് മുകളിലായി തേച്ചുപിടിപ്പിക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വഴുതനങ്ങ വറുത്തെടുക്കുന്നതിന് ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. വറുത്തെടുക്കുന്നതിനു മുൻപായി മസാല കൂട്ടിന് മുകളിലേക്ക് അല്പം മല്ലിയില കൂടി തൂവി കൊടുക്കാവുന്നതാണ്. രണ്ടുവശവും നല്ലതുപോലെ ഫ്രൈ ചെയ്ത് എടുത്തതിനു ശേഷം ബ്രിഞ്ചാൾ ഫ്രൈ ചൂടോടു കൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Brinjal fry Recipe
Ingredients:
- 2 medium-sized brinjals (eggplants), cut into slices or cubes
- 2 tbsp oil
- 1 tsp mustard seeds
- 1 tsp cumin seeds
- 1-2 green chilies, slit or chopped
- 1 tsp ginger-garlic paste (optional)
- ½ tsp turmeric powder
- 1 tsp red chili powder
- 1 tsp coriander powder
- ½ tsp garam masala (optional)
- Salt to taste
- Fresh coriander leaves, chopped (for garnish)
Instructions:
- Wash and cut the brinjals into slices or cubes.
- Heat oil in a pan over medium heat.
- Add mustard seeds and cumin seeds; let them splutter.
- Add green chilies and ginger-garlic paste; sauté for 30 seconds.
- Add turmeric, red chili, coriander powder, and salt; mix well.
- Add brinjal pieces and stir to coat with the spices.
- Cover and cook on low-medium heat for 10–15 minutes, stirring occasionally, until soft.
- Sprinkle garam masala (if using) and cook 2 more minutes.
- Garnish with chopped coriander leaves and serve hot with rice or roti.