- Select a sunny growing spot
- Use well-drained, fertile soil
- Mix compost or cow dung before planting
- Plant healthy seedlings 2 feet apart
- Add neem cake as pest repellent
- Apply vermicompost monthly
- Water regularly, avoid overwatering
- Mulch to retain moisture
- Support tall plants
- Harvest when fruits are glossy
Brinjal Cultivation Tip Using Organic Fertilizer : സ്വന്തമായി ഒരു അടുക്കളത്തോട്ടം നമ്മളിൽ പലരുടെയും സ്വപ്നമാണ്. ആ അടുക്കളത്തോട്ടത്തിൽ നിന്നും നമ്മുടെ വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ കിട്ടുക എന്ന് പറയുന്നത് മിക്ക വീട്ടമ്മമാർക്കും സ്വർഗം കിട്ടുന്നതിന് തുല്യമാണ്. കീടനാശിനികൾ അടിക്കാത്ത പച്ചക്കറികൾ കിട്ടുന്നത് തന്നെ ഇപ്പോൾ അപൂർവമാണ്.
യാതൊരു വിഷവും ഇല്ലാത്ത പച്ചക്കറികൾ നമ്മുടെ പറമ്പിലും ടെറസിലും കൃഷി ചെയ്യാൻ വളരെ കുറച്ച് സമയവും പൈസയും മാത്രമേ ചിലവ് ആവുകയുള്ളൂ. നമ്മൾ ഓരോ രോഗം വരുമ്പോൾ ആശുപത്രിയിൽ ചിലവാക്കുന്നതിന്റെ പകുതി പൈസ പോലും വേണ്ടല്ലോ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കാനായിട്ട്. എന്നാൽ ഇവയുടെ പരിപാലനത്തെ പറ്റി ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വളരെ എളുപ്പത്തിൽ വളർത്തി വിളവെടുക്കാൻ പറ്റുന്ന ഒന്നാണ് വഴുതന.
നമ്മുടെ അടുക്കളയിൽ വേണ്ട ഒരു വസ്തുവും കൂടിയാണ് ഇത്. വഴുതന ചെടിയിൽ പൂവ് പിടിക്കാനും കൂടുതൽ വിളവ് കിട്ടാനും ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായിട്ട് ഉണ്ട്. ആ അറിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണിക്കുന്നത്. വഴുതന വാടുന്നതും ഉറുമ്പ് ശല്യവും പൂവ് ഉണ്ടാവാതെ ഇരിക്കുന്നതും മുരടിപ്പും ഒക്കെയാണ് ചില പ്രശ്നങ്ങൾ. പുഴുക്കൾ ഉള്ള ഭാഗം എല്ലാം മുറിച്ച് മാറ്റാൻ ശ്രദ്ധിക്കണം. ഉണങ്ങിയ ചാണകപ്പൊടിയും സൂപ്പർ മീലും വീഡിയോയിൽ കാണുന്നത് പോലെ യോജിപ്പിക്കുക.
ചെടിയുടെ ചുവട്ടിലെ മണ്ണെല്ലാം ഇളക്കിയിട്ട് നമ്മൾ തയ്യാറാക്കിയ മിക്സ് ഇട്ട് കൊടുക്കാം. നല്ലൊരു വളമാണ് ഇത്. രണ്ട് ആഴ്ചയിൽ ഒരിക്കൽ വളപ്രയോഗം ചെയ്യണം. നമ്മുടെ നിരീക്ഷണം ആണ് നമ്മുടെ ചെടികളെ സംരക്ഷിക്കുന്നത്. ഒപ്പം പരിപാലനവും. ചെടികൾ സംരക്ഷിക്കാനും ധാരാളം പൂവ് വിടർന്നു കായ്ഫലം ലഭിക്കുവാനും മറ്റെന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നറിയാനായി ഇതോടൊപ്പം ഉളള വീഡിയോ മുഴുവനായും കണ്ടാൽ മതിയാവും. Brinjal Cultivation Tip Using Organic Fertilizer Credit : Shalus world shalu mon