എന്റെ പൊന്നോ ഇവൻ പെൺ ഗായകർക്ക് ഒരു വെല്ലുവിളി തന്നെ.!! ആണായും പെണ്ണായും പാട്ടുപാടുന്ന പയ്യൻ യൂട്യൂബിലെ വൈറൽ താരം.~~!! | Boy Sing Male And Female Voice Viral

Boy Sing Male And Female Voice Viral: പാട്ട് പാടാനുള്ള കഴിവ് എന്ന് പറഞ്ഞാൽ അത് ദൈവത്തിന്റെ വരദാനമാണ്. മറ്റേത് കഴിവും അഭ്യസിച്ചു വേണം മികവുറ്റത്താക്കാൻ എന്നാൽ ജന്മനാ ലഭിക്കുന്ന കഴിവാണ് പാട്ട് പാടാനുള്ളത്. അങ്ങനെ ഒരുപാട് അനുഗ്രഹിക്കപ്പെട്ട ഗായകന്മാരുള്ള കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. ഒരു പക്ഷെ സോഷ്യൽ മീഡിയ ഇത്രയും പ്രചാരത്തിൽ ആയതിനു ശേഷമായിരിക്കും നമുക്ക് ചുറ്റും ഇത്രയധികം കലാകാരന്മാർ ഉണ്ടെന്ന വിവരം നമ്മൾ അറിയുന്നത് പോലും.

അങ്ങനെ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയ ഒരു അത്ഭുത ഗായകനുണ്ട് ഇവിടെ, അമൽ സിബി. ശ്രേയ ഘോഷലിന്റെയോ ശ്വേതയുടെയോ ചിത്രയുടെയോ ആരുടെ സ്വരം വേണമെങ്കിലും ഈ കൊച്ചു മിടുക്കൻ അനുകരിക്കും. മെയിൽ വോയിസും ഫെമെയിൽ വോയിസും ഒരേ പോലെ മനോഹരമായി പാടുന്ന ഈ കൊച്ചു ഗായകൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 7 വർഷമായി ശാത്രീയമായി

സംഗീതം അഭ്യസിക്കുന്ന അമലിന്റെ ഈ രണ്ട് സ്വരത്തിൽ പാടാനുള്ള കഴിവ് കണ്ടെത്തിയത് വീട്ടുകാരും സുഹൃത്തുക്കളും ഒക്കെയാണ്. എല്ലാവരും നിർബന്ധിച്ച ശേഷമാണു അമൽ കലോത്സവ വീഥികളിൽ ഈ മിമിക്രിയുമായി എത്തിയത്. പിന്നീട് സുഹൃത്തുക്കൾ പാടുന്നത് സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാൻ നിർബന്ധിച്ചിരുന്നു എങ്കിലും കോൺഫിഡൻസ് തോന്നാത്തിരുന്നത് കൊണ്ട് അമൽ അതിനു തയ്യാറായില്ല. ഒടുവിൽ സ്വയം

തോന്നിയാണ് പുതുമഴയായി വന്നോ നീ എന്ന ഡ്യുയറ്റ് സോങ് താരം ഒറ്റയ്ക്ക് പാടിയത്. അപ്‌ലോഡ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പാട്ടും പാട്ട്കാരനും വൈറൽ ആയി. മഞ്ജു പിള്ള, മനീഷ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ആണ് കമന്റ് ബോക്സിൽ അമലിന് ആശംസകളുമായി വന്നത്. പാല സ്വദേശി ആയ അമൽ പ്ലസ് ടു കഴിഞ്ഞു ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫ്രഞ്ച് പഠിക്കുകയാണ്.ഇപ്പോൾ തന്നെ അമൽ അറിയപ്പെടുന്ന ഒരു കലാകാരൻ ആയി മാറിക്കഴിഞ്ഞു എന്നാൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഗായകൻ ആകുക എന്നതാണ് ഈ കൊച്ചു കലാകാരന്റെ സ്വപ്നം.

Rate this post