ബിഗ് ബോസ് താരം സുചിത്രയുടെ ആ വലിയ ആഗ്രഹം നടക്കാൻ പോകുന്നു; താരരാജാവിനൊപ്പം സുചിത്ര.!! |Biggboss Suchithra With Mohanlal Viral Photos

ബിഗ്‌ബോസ് താരവും നടിയുമായ സുചിത്ര എല്ലാ മലയാളി പ്രേക്ഷകർക്കും പ്രിയപ്പെട്ട താരമാണ്. കൃഷ്ണ കൃപ സാഗരം എന്ന പുരാണ സീരിയലിൽ ദേവി ആയി അഭിനയിച്ച് കൊണ്ടാണ് താരത്തിന്റെ അഭിനയ ജീവിതം ആരംഭിച്ചത് പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ്‌ സീരിയൽ ആയ വാനമ്പാടിയിൽ പ്രധാനപ്പെട്ട വേഷവും താരം ചെയ്തു. ഇതോടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ സുചിത്ര സ്ഥാനം പിടിച്ചു.

ബിഗ്‌ബോസ് മലയാളം സീസൺ ഫോറിലെ ശക്തയായ ഒരു മത്സരാർത്ഥി കൂടി ആയിരുന്നു താരം.തിരുവനന്തപുരം സ്വദേശിയായ സുചിത്ര മഹാദേവന്റെ വലിയൊരു ഭക്തയാണ്.ഇൻസ്റ്റ ബയോയിൽ അടക്കം താരം അത് സൂചിപ്പിച്ചിട്ടുമുണ്ട്.ഇപോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ.2023 ലെ തന്നെ ഏറ്റവും വലിയ പ്രൊജക്ട് എന്ന് വിളിക്കാവുന്ന മലയിക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന്റെ ഭാഗമാണ് സുചിത്ര.മമ്മൂട്ടിക്ക് കഴിഞ്ഞ

വർഷത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത നാൻ പകൽ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പല്ലിശേരി ഒരുക്കുന്ന മോഹൻലാൽ ചിത്രമാണ് മലയിക്കോട്ടെ വാലിബൻ.മലയാളികൾ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധം കഥ പറഞ്ഞു പോകുന്ന ലിജോ ജോസ് പല്ലിശേരി ചിത്രങ്ങൾ മലയാള സിനിമക്ക് തന്നെ വ്യത്യസ്തമായ ഒരു മുഖമാണ് നൽകുന്നതാണ്. ഗ്ലോബലി സിനിമ എക്സ്പ്ലോർ ചെയ്യുന്ന ഇന്നത്തെ തലമുറയെ തൃപ്തിപ്പെടുത്താൻ ഉതകുന്ന വിധത്തിൽ സിനിമകൾ ചെയ്യുന്ന ഒരു മികച്ച സംവിധായകൻ തന്നെ ആണ് എൽ ജെ പി എന്ന് വിളിക്കപ്പെടുന്ന ലിജോ ജോസ് പല്ലിശേരി.അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ അർപ്പിച്ചാണ് ആരാധകർ മലയിക്കോട്ടെ വലിബനു വേണ്ടി കാത്തിരിക്കുന്നത്.

ചിത്രത്തിൽ ഒരു പുരാണ കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാനപെട്ട കഥാപാത്രമാണ് ഇത്. എല്ലാ സീനുകളും തന്റെ പ്രിയപ്പെട്ട ലാലേട്ടനോടൊപ്പം ആയതിന്റെ സന്തോഷം താരം പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ അച്ഛനും അമ്മക്കുമൊപ്പം മോഹൻലാലിനെ കാണാനെത്തിയ ചിത്രങ്ങളാണ് സുചിത്ര പങ്ക് വെച്ചിരിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചും സിനിമയുടെ വിശേഷങ്ങൾ ചോദിച്ചും എത്തിച്ചിരിക്കുന്നത്.

Rate this post