ബീന ആന്റണി യുടെയും മനോജിന്റെയും പുതിയ വീഡിയോ കണ്ടോ ? ചിരിച്ചു ചാവും …താരങ്ങൾക്കു കയ്യടിച്ച് ആരാധകർ ..| Beena Antony with Manoj New Viral Video Malayalam

Beena Antony with Manoj New Viral Video Malayalam : നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരായ താരങ്ങളാണ്. ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന താരങ്ങള്‍ ഇടയ്ക്ക് യൂട്യൂബ് ചാനലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. ഏറ്റവും പുതിയതായി ബീന ആന്റണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം.

തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങളും യാത്രകളും മറ്റു ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ബീന ആന്റണിയും ഭർത്താവും ഇരുവരുടെയും മകൻ ആരോമൽ മനോജ്‌ ചേർന്ന് ചെയ്ത റീൽ വീഡിയോ ആണ്. ദിലീപും മമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടു കൺട്രീസ് എന്ന ചിത്രത്തിലെ രംഗമാണ് ഇൻസ്റ്റാഗ്രാം റീൽ വീഡിയോ ചെയ്തത്. ദിലീപിന്റെ കഥാപാത്രം തിരിച്ചു വീട്ടിലേക്ക് മടങ്ങി വരുന്ന രംഗമാണ് ഇവർ രസകരമായി ചെയ്തിരിക്കുന്നത്. മനു എന്ന കഥാപാത്രം അച്ഛന്റെ മുന്നിൽ വന്ന് നിൽക്കുന്നതും

എന്നാൽ അച്ഛൻ മൈൻഡ് ചെയ്യാത്ത രംഗം വളരെ രസകരമായാണ് ഈ കുടുംബം അവതരിപ്പിച്ചിരിക്കുന്നത്. ദിലീപിന്റെ മനു എന്ന റോൾ മകൻ ആരോമൽ ആണ് ചെയ്തത് അച്ഛനായി മനോജും അമ്മയായി ബീന ആന്റണിയേയും കാണാം. നിനക്ക് ഇതിനൊക്കെയുള്ള പ്രായം ആയോടാ മോനെ എന്നാണ് ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.കല്യാണം കഴിഞ്ഞതിന് ശേഷമുള്ള നല്ലൊരു ഓര്‍മ്മ പറയുകയാണെങ്കില്‍ മനുവിന്റെ വീട്ടിലേക്ക് കയറി ചെന്നതാണെന്ന് ബീന മുൻപ് പറഞ്ഞിരുന്നു. മനോജിന്റെ വീട്ടിലേക്ക് ചെല്ലുന്നത് ‘നാലാം ദിവസം വിരുന്നിന് ശേഷമാണ്.

എന്റെ വീട്ടിലായിരുന്നു കല്യാണം കഴിഞ്ഞത് മുതല്‍. അതിന് മുന്‍പ് മനോജിന്റെ വീട്ടിലേക്ക് പോകാത്തത് കൊണ്ടുള്ള ആകാംഷയും ഉണ്ടായിരുന്നു. വിവാഹം നടത്തിയത് എന്നെ മനുവിന്റെ വീട്ടുകാര്‍ അംഗീകരിച്ചതിന് ശേഷമാണ്. ഓര്‍ത്തഡോക്ട് നായന്മാരാണ്രിക്കും അദ്ദേഹത്തിന്റെ കുടുംബം. ഞാന്‍ വിവാഹം കഴിച്ചെങ്കിലും മതമൊന്നും മാറിയിരുന്നില്ല. പക്ഷേ അമ്മാവന്മാരും മുത്തശ്ശിമാരുമടക്കം എല്ലാവരും റിസപ്ഷന് വന്നത് മനുവിനെയും അത്ഭുതപ്പെടുത്തിയ സംഭവമാണെന്ന് മുൻപ് താരം അഭിമുഖതത്തിൽ പങ്കുവെച്ചിരുന്നു.