എല്ലാം തകർത്തു,!! സാന്ത്വനമെന്ന വന്മരം വീണു; ഇത് ഞങ്ങളുടെ അധ്വാനത്തിന്റെ ഫലം തന്നെ; നേട്ടത്തിന്റെ പിന്നിലെ കഥ പറഞ്ഞ് ബീന ആന്റണി.! |Beena Antony about serials malayalam Viral

Beena Antony about serials malayalam Viral: മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ബീന ആന്റണി. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഒരു നടി എന്ന നിലയിൽ മലയാളികൾക്ക് ഏറെ പരിചിതമായ ഒരു മുഖം തന്നെയാണ് ബീന ആന്റണിയുടേത്. മൗനരാഗം എന്ന ഹിറ്റ് പരമ്പരയിലെ ശാരി എന്ന നെഗറ്റീവ് വേഷത്തിൽ മിന്നിത്തിളങ്ങുകയാണ് ഇപ്പോൾ താരം. സ്നേഹവും അനുകമ്പയും ഒട്ടുമില്ലാത്ത ഒരു കഥാപാത്രമാണ് ബീന അവതരിപ്പിക്കുന്ന ശാരി. പരമ്പരയിലെ നായികാകഥാപാത്രമായ

കല്യാണിയെ പലവിധേന ദ്രോഹിക്കുന്ന ശാരിയെ പ്രേക്ഷകർ വെറുത്തുതുടങ്ങിയിട്ടുമുണ്ട്. ഇപ്പോഴിതാ മൗനരാഗത്തിന്റെ സെറ്റിൽ നിന്നും തന്റെ വലിയൊരു സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് ബീന ആന്റണി. ഇത് ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണെന്ന് എടുത്തുപറയുകയാണ് താരം. കഴിഞ്ഞയാഴ്ചയിലെ ഏറ്റവും മികച്ച റേറ്റിങ്ങോടെ മൗനരാഗം ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. റേറ്റിങ്ങിൽ സദാ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനത്തെയും കുടുംബവിളക്കിനെയുമെല്ലാം

പിന്നിലാക്കിക്കൊണ്ടാണ് മൗനരാഗത്തിന്റെ ഈ റെക്കോർഡ് നേട്ടം. ബീന ആന്റണി മാത്രമല്ല, മൗനരാഗത്തിലെ പല താരങ്ങളും ഇപ്പോൾ അവരുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സ്റ്റോറിയും മറ്റും പങ്കുവെച്ചിട്ടുണ്ട്. സാന്ത്വനം, കുടുംബവിളക്ക് എന്നീ പരമ്പരകളെ പിന്നിലാക്കിക്കൊണ്ട് ഒരു സീരിയൽ ഒന്നാം സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ ഇത് വൻ ആഘോഷമാക്കിയിരിക്കുകയാണ് ഇപ്പോൾ താരങ്ങൾ. നലീഫ് ജിയയും ഐശ്വര്യ റാംസായിയുമാണ് മൗനരാഗത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രി ശ്വേതാ മഹാലക്ഷ്മി, കല്യാൺ ഖന്ന, സാബു, ബാലാജി ശർമ്മ, സേതുലക്ഷ്മി, ദർശന തുടങ്ങിയ താരങ്ങളാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഊമപ്പെണ്ണിന്റെ കഥ പറയുന്ന മൗനരാഗത്തിൽ ഇപ്പോൾ ഏറെ വൈകാരികമായ രംഗങ്ങളാണ് അരങ്ങേറുന്നത്. വിക്രം ഒരു ചിത്രകാരനല്ല എന്ന തിരിച്ചറിവിൽ ആത്മഹത്യക്ക് ശ്രമിച്ച സോണി അമ്മയോട് സത്യങ്ങൾ തുറന്നുപറയുകയാണ്. എന്നാൽ തന്നെ കോമാളിയാക്കിയവരെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല രൂപ.

Rate this post