ബഷീർ ബഷി കുടുംബത്തിൽ വൻ ആഘോഷം; മകന്റെ പിറന്നാൾ കളർ ആക്കി താരം.!! ഒപ്പം സർപ്രൈസും.! | BB Family Zaigu Birthday Vlog Viral

BB Family Zaigu Birthday Vlog Viral : സോഷ്യൽ മീഡിയയിലെ ഒരു താര കുടുംബമാണ് ബഷീർ ബഷിയുടെ കുടുംബം. ഒരുപാട് ഫോള്ളോവേഴ്‌സും കുറെയൊക്കെ ഹേറ്റേഴ്‌സും ഉള്ള ഈ ഫാമിലി ഏവരുടെയും ശ്രദ്ധാ കേന്ദ്രമാണെന്ന് വേണം പറയാൻ. ബിഗ്‌ബോസ് താരം കൂടിയായ ബഷീർ കൂടുതൽ ഫേമസ് ആയതും ആ ഷോയിലൂടെയാണ്.രണ്ട് ഭാര്യമാരാണ് ബഷീറിനുള്ളത് ബിഗ്‌ബോസ് ഷോയിൽ വെച്ചാണ് ബഷീർ ഈ സത്യം തുറന്ന് പറഞ്ഞത്. ആദ്യം ഇത് കേട്ട് നെറ്റി ചുളിച്ചെങ്കിലും ഇവരുടെ

യൂട്യൂബ് ചാനലിലൂടെ കണ്ടറിഞ്ഞു ഈ ഫാമിലിയെ ഒരുപാട് പേര് സ്നേഹിക്കാനും തുടങ്ങി.സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ബഷീറിന്റെയും സുഹാനയുടെയും. ഇവരുടെ രണ്ടാമത്തെ കുഞ്ഞു ജനിച്ച ശേഷമാണു ബഷീർമാഗ്ലൂർ സ്വദേശിയായ മഷൂറയെ വിവാഹം ചെയ്തത്.ഇപ്പോൾ മഷൂറക്കും ബഷീറിനും ഒരു കുഞ്ഞു കൂടി ജനിച്ചിട്ടുണ്ട് മുഹമ്മദ് ഇബ്രാൻ . സുഹാനയുടെയും ബഷീറിന്റെയും രണ്ട് മക്കളാണ് സുനുവും സൈഗുവും.ആദ്യ ഭാര്യ സുഹാനയും രണ്ടാം ഭാര്യ മഷൂറയും സഹോദരങ്ങളെപ്പോലെ കഴിയുന്ന ബഷീറിന്റെ കുടുംബത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ.വേറൊന്നുമല്ല

ഈ കുടുംബത്തിലെ ഓരോ അംഗത്തിനുമുണ്ട് യൂട്യൂബ് ചാനലുകൾ.കൂട്ടത്തിൽ ആദ്യമായി 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയത് മഷൂറ ആണ്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം തങ്ങളുടെ ചാനലിലൂടെ ഇവർ പങ്ക് വെയ്ക്കാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവാഹം, വീട്ടിലെ ആഘോഷങ്ങൾ, യാത്രകൾ എല്ലാം തന്നെ അവർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക പതിവാണ് ആഘോഷങ്ങൾക്ക്

ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു കുടുംബം കൂടിയാണ് ഇവരുടേത്.ഇപോഴിതാ തങ്ങളുടെ മൂത്ത മകൻ സൈഗുവിന്റെ പിറന്നാൾ ആഘോഷമാണ് താരങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.ആറാമത്തെ പിറന്നാൾ ആണ് സൈഗു ആഘോഷിക്കുന്നത്.വളരെ മനോഹരമായി ഡെക്കറേറ്റ് ചെയ്താണ് പിറന്നാൾ ആഘോഷിച്ചത് സർപ്രൈസ് ഗിഫ്റ്റ് ആയി ബഷീർ സൈഗുവിനു കൊടുത്തത് കുട്ടികൾ ഓടിക്കുന്ന വണ്ടിയാണ്.സർപ്രൈസ് കണ്ട് സൈഗു ഞെട്ടുന്നത് അവർ യൂട്യൂബിൽ പങ്ക് വെച്ചിട്ടുണ്ട് എന്തൊക്കെ ആയാലും മക്കളെ ഏറ്റവും നന്നായി നോക്കുന്ന ആളാണ് ബഷീർ ബഷി എന്നാണ് ഒരു ആരാധകൻ കമന്റ്‌ ബോക്സിൽ പറഞ്ഞിരിക്കുന്നത്.

Rate this post