എബ്രൂ വീട്ടിൽ വന്നതിന് ശേഷം ഉണ്ടായത് .!! ബിഗ്‌ബോസ് താരം ബഷീർ ബഷിയുടെ പുതിയ വീഡിയോ കണ്ടത് ലക്ഷക്കണക്ക് ആളുകൾ ..| Basheer Bashi New Video Viral Malayalam

Basheer Bashi New Video Viral Malayalam : ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് ബഷീർ ബഷീ. ഇദ്ദേഹത്തിന് രണ്ട് ഭാര്യമാരാണ് സുഹാനയും മഷൂറയും. രണ്ടു ഭാര്യമാർ ഉള്ളതിന്റെ പേരിൽ ഇദ്ദേഹത്തിന് നിരവധി വിവാദങ്ങൾ സമൂഹത്തിന്റെ പക്കൽ നിന്നും ആദ്യം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇവരുടെ സന്തോഷകരമായ ദാമ്പത്യം കാണുമ്പോൾ അന്ന് ഇവരെ കുറ്റം പറഞ്ഞ ആളുകൾ തന്നെ ഇവരെ ഇപ്പോൾ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബഷിയുടെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗർഭിണിയായതും തുടർന്നുമുള്ള വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ബഷീർ പങ്കു വച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ കുഞ്ഞ് ജനിച്ചപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റി ആയിക്കഴിഞ്ഞു. ഇബ്രാൻ മുഹമ്മദ് ബഷീർ എന്നാണ് ഇവർ തങ്ങളുടെ കുഞ്ഞിന് പേര് വെച്ചിരിക്കുന്നത്. മഷൂറയ്ക്ക് കുഞ്ഞു ജനിച്ചപ്പോൾ അതിൽ ഏറ്റവും അധികം സന്തോഷിച്ചത് സുഹാനയാണ്.

കുഞ്ഞിനെ കണ്ട് സുഹാന സന്തോഷത്താൽ പൊട്ടിക്കരയുന്നത് മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം ഇബ്രാനെയും മഷൂറയെയും ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പുതിയ വീഡിയോയാണ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി ബഷീർ പങ്കുവെച്ചിരിക്കുന്നത്. ഇബ്രാന്റെ വിശേഷങ്ങൾ തന്നെയാണ് താരം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇബ്രാനെ ബഷീർ എടുത്തു കൊഞ്ചിക്കുന്നതും താലോലിക്കുന്നതും, കുഞ്ഞിനു വേണ്ടിയുള്ള സാധനങ്ങൾ വാങ്ങാൻ വേണ്ടി പുറത്തു പോകുന്നതും, ഒപ്പം തന്റെ തിരക്കുകളെ കുറിച്ചും എല്ലാം താരം വീഡിയോയിൽ പറയുന്നുണ്ട്. മഷൂറയുടെ ആരോഗ്യത്തിന് വേണ്ടി

മട്ടൻ ബ്രേയിനും,മട്ടൻ കാലും, എല്ലാം ബഷീർ വാങ്ങുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഷൂറ കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം എന്നും എങ്ങനെ നോക്കണം എന്നും എല്ലാം വീഡിയോയിലൂടെ ആരാധകരോട് പറയുന്നു. മഷൂറയ്ക്ക് സർജറിയിലൂടെയാണ് കുഞ്ഞു പിറന്നത്. അതുകൊണ്ടുതന്നെ എഴുന്നേറ്റ് നടക്കുമ്പോൾ ആദ്യമെല്ലാം സ്റ്റിച് പൊട്ടുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു എന്നും, പിന്നീട് ഡോക്ടർമാരുടെയും സിസ്റ്റർമാരുടെയും എല്ലാം സപ്പോർട്ട്ഓടു കൂടി അതിൽ നിന്നെല്ലാം കുറെ റിക്കവർ ചെയ്യാൻ പറ്റിയെന്നും , എഴുന്നേറ്റ് നടന്നു തുടങ്ങിയപ്പോൾ ആണ് വളരെ വേഗം റിക്കവർ ആകുന്നതു

പോലെ തോന്നിയത് എന്നും മഷൂറ പറയുന്നുണ്ട്. എനിക്ക് ഇതെല്ലാം അറിഞ്ഞിട്ട് പറയുന്നതല്ല എന്നും എല്ലാം ഡോക്ടർമാർ പറഞ്ഞു തന്നതാണ് എനിക്ക് അതുകൊണ്ട് നിങ്ങളുടെ അടുത്തും ഇതെല്ലാം പങ്കുവെക്കുന്നു എന്നാണ് മഷുറ പറയുന്നത്. മഷൂറയോടൊപ്പം തന്നെ സുഹാനെയും എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്നു. തന്റെ മക്കളുടെ എല്ലാ വിശേഷങ്ങളും ഈ വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്. സുഹാനയ്ക്കും ബഷീറിനും രണ്ടു മക്കളാണ് ഉള്ളത്.
ഇബ്രാൻ ജനിച്ചപ്പോൾ തന്നെ ഇബ്രാഹിനു വേണ്ടി ഒരു യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും ബഷീറും കുടുംബവും തുടങ്ങിയിട്ടുണ്ട്. ജനിച്ച ആദ്യ മണിക്കൂറിൽ തന്നെ ഇൻസ്റ്റഗ്രാം തുടങ്ങിയ മുഹമ്മദ് എബ്രന് 30k ഫോളോവേഴ്സിനെയാണ് ലഭിച്ചത്. കൂടാതെ ഒരു ഫാൻ പേജും ഇൻസ്റ്റഗ്രാമിൽ തുടങ്ങിയിട്ടുണ്ട്.

3.6/5 - (10 votes)