നടുവേദന,സന്ധിവാതം പോലുള്ള അസുഖങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മരുന്നുകൂട്ട്.!! | Back Pain Relief Tips

Stretch & Move

Posture Check

Heat & Cold Therapy

Back Pain Relief Tips: നടുവേദന,കൈകാൽ വേദന, സന്ധിവേദന എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇരുന്നുകൊണ്ടുള്ള ജോലി കൂടുതലായി ചെയ്യുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുള്ളത്. അതിനായി പെയിൻ കില്ലറുകൾ കഴിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല. അതേസമയം ഇത്തരത്തിലുള്ള ചതവ്, മുറിവ്, വേദന പോലുള്ള പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി കണ്ടുവരാറുള്ള ചെടികളിൽ ഒന്നാണല്ലോ കരിനൊച്ചി. ധാരാളം ഔഷധഗുണങ്ങളുള്ള ഈയൊരു ചെടി പലർക്കും കണ്ടാൽ തിരിച്ചറിയുന്നുണ്ടാവില്ല. നീളത്തിൽ ഇലകളുള്ള ഈയൊരു ചെടി വീട്ടിലുണ്ടെങ്കിൽ ഉറപ്പായും അതുപയോഗിച്ച് ഈയൊരു എണ്ണ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ അത് വലിയ രീതിയിൽ ഗുണം ചെയ്യുന്നതാണ്. അതല്ലെങ്കിൽ വേദന ഉള്ള സമയത്ത് കരിനൊച്ചി അരച്ച് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാലും പെട്ടെന്ന് റിസൾട്ട് ലഭിക്കുന്നതാണ്.

കൂടുതൽ ദിവസം ഉപയോഗിക്കുന്ന രീതിയിൽ കരിനൊച്ചി ഉപയോഗിച്ചുള്ള എണ്ണ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ഒരു ഉരുളി അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ ആവണക്കെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ കരിനൊച്ചിയുടെ ഇലയിട്ട് മൂപ്പിച്ച് എടുക്കുക. ഇലയുടെ നിറം ചെറുതായി മാറി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ മുരിങ്ങയുടെ ഇല കൂടി ചേർത്തു

കൊടുക്കാവുന്നതാണ്. ഈ രണ്ട് ഇലകളും എണ്ണയിൽ കിടന്ന് നിറം മാറി തുടങ്ങുമ്പോൾ തന്നെ സ്റ്റൗ ഓഫ് ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇലകൾ കരിഞ്ഞു പോയി കഴിഞ്ഞാൽ എണ്ണയുടെ ഗുണം കുറയുന്നതിന് കാരണമാകും. ശേഷം അതിലേക്ക് ഒരു ചെറിയ കഷണം പച്ചക്കർപ്പൂരം പൊടിച്ച് അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. എണ്ണയുടെ ചൂട് പൂർണമായും പോയി കഴിയുമ്പോൾ അത് അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യമുള്ള സമയങ്ങളിൽ എടുത്ത് ഉപയോഗിക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.video credit:Shrutys Vlogtube

Back Pain Relief Tips

  • Stretch & Move: Gentle stretches, light yoga, or short walks reduce stiffness.
  • Posture Check: Sit upright with feet flat on the ground; use a cushion for lower back support.
  • Heat & Cold Therapy: Ice packs reduce swelling in the first 48 hours; heat relaxes tight muscles afterward.
  • Strengthen Core: Exercises like planks and bridges support the spine.
  • Sleep Smart: Lie on your side with a pillow between your knees or on your back with a pillow under your knees.
  • Stay Active: Avoid lying down too long—movement aids recovery.
  • Healthy Habits: Maintain a healthy weight, stay hydrated, and avoid smoking (it slows healing).

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post