നടൻ ആസിഫലിക്കു പത്തു വര്ഷങ്ങള്ക്കുശേഷം വീണ്ടും വിവാഹം; മുൻപന്തിയിൽ മക്കളും.!! ഇത്തവണ വമ്പൻ ആഘോഷം. വീഡിയോ.! | Asif Ali New Happy News Viral Malayalam

Asif Ali New Happy News Viral Malayalam : മലയാള സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ആസിഫ് അലി. വ്യത്യസ്തത നിറഞ്ഞ താരത്തിന്റെ സ്വഭാവം തന്നെയാണ് താരത്തിന് ഇത്രയധികം ആരാധകരെ നേടി കൊടുത്തതും. താരത്തിന്റെതായ വാർത്തകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ജനപിന്തുണയാണ് മിക്കപ്പോഴും കിട്ടുന്നത് 2009ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വെക്കുന്നത്. അതിനുശേഷം അനവധി സിനിമകൾ.

താരത്തിന്റെ ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. 2013 മേയ് 26-ന് ആയിരുന്നു താരം കണ്ണൂർ സ്വദേശിനിയായ സമയുമായി വിവാഹിതനായത്. ഇപ്പോൾ പത്ത് വർഷം പൂർത്തിയാക്കുമ്പോൾ താരം സമയെ വീണ്ടും വിവാഹം ചെയ്തിരിക്കുകയാണ്. മക്കളുടെ സാന്നിധ്യത്തിലുള്ള താരത്തിന്റെ ഈ രണ്ടാം വിവാഹം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

കണ്ണൂരിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പാർട്ടിയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു മലബാർ വെഡിങ് എന്ന ഹാഷ് ടാഗിനോട് കൂടിയാണ് വീഡിയോ വൈറലായിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. അത്യാഢംബര പൂർവ്വമാണ് ഈ ഒരു വിവാഹവാർഷികം ആഘോഷിച്ചിരിക്കുന്നത്.ഈ ഒരു വാർത്ത താരത്തിന്റെ ഫാൻ പേജുകളിലൂടെയാണ് വൈറലായി മാറിയിരിക്കുന്നത്. മക്കൾ രണ്ടുപേരും ചടങ്ങിൽ മുൻപന്തിയിൽ തന്നെയുണ്ട്.

Rate this post