പിറന്നാൾ ദിനത്തിൽ തന്നെ വിശേഷ വാർത്ത പുറത്തുവിട്ട് സാന്ത്വനം അപ്സര; ആൽബിന്റെ സർപ്രൈസ് വീഡിയോ.!! | Apsara Albin Happy Entertainment News

Apsara Albin Happy Entertainment News : മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയും പ്രിയങ്കരിയും ആയ താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തിളങ്ങുന്ന അപ്സരയ്ക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും ഉള്ളത്. താരത്തിന് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്ത പരമ്പര തന്നെയാണ് സാന്ത്വനത്തിലെ ജയന്തി.അപ്സരയെ പോലെ തന്നെ താരത്തിന്റെ ഭർത്താവ് ആൽബിയും

തൻറെ ജന്മദിനത്തിന്റെ വീഡിയോയാണ് അപ്സര ആളുകളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളായി ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു എന്നും വീഡിയോകൾ ഇടാൻ സാധിച്ചിരുന്നില്ല എന്നും അപ്സരയും ആൽബിയും പറയുന്നു. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് അത്തരത്തിൽ വീഡിയോ ഇടാൻ കഴിയാതെ പോയത്. എന്നാൽ ഇനി തങ്ങൾ സജീവമായി നിങ്ങൾക്ക് മുൻപിൽ ഉണ്ടാകുമെന്നാണ് ഇരുവരും പറയുന്നത്ഇന്നത്തെ വീഡിയോയ്ക്ക് രണ്ടു പ്രത്യേകതകൾ ഉണ്ടെന്നാണ് അപ്സര പറയുന്നത്. ആദ്യത്തെ പ്രത്യേകത ആൽബി തന്നെയാണ് തുറന്ന് പറയുന്നത്. അപ്സരയുടെ പിറന്നാളാണ് ഇന്ന്.

അതോടൊപ്പം തന്നെ തങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഒരു വർഷമായി എന്നതാണ് മറ്റൊരു സന്തോഷവാർത്ത. 2022ൽ തന്റെ ജന്മദിനത്തോടനുബന്ധിച്ച് ആണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് സബ്സ്ക്രൈബേഴ്സിനെയും ആരാധകരെയും നേടിയെടുക്കാൻ ഈയൊരു യൂട്യൂബ് ചാനലിലൂടെ സാധിച്ചു. അതുകൊണ്ടുതന്നെ ഇനി ഇതുമായി മുന്നോട്ടു പോകും എന്നും അപ്സര പറയുന്നുണ്ട്. ഒപ്പം ജന്മദിനത്തിന്റെ ആഘോഷങ്ങളും അപ്സരയെപ്പറ്റിയുള്ള അമ്മയുടെ വാക്കുകളും ഒക്കെ വീഡിയോയിൽ കാണാം.

Rate this post