യുവാക്കളുടെ ഹൃദയം തകർത്ത് അപർണ ദാസ്.!!മഞ്ഞയിൽ കുളിച്ച് ഹൽദി ആഘോഷം.!! വീണ്ടും മലയാളത്തിൽ ഒരു ഗംഭീര താരവിവാഹം.!! | Aparna Das And Deepak Haldi celebration Viral

Aparna Das And Deepak Haldi celebration Viral: നടി അപർണ ദാസിന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള ഹൽദി ആഘോഷമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തരംഗമായി കൊണ്ടിരിക്കുന്നത്. മലയാളം തമിഴ് ചലച്ചിത്രരംഗത്ത് യുവാക്കളുടെ മനസ്സ് കീഴടക്കിക്കൊണ്ട് എത്തിയ നടിയാണ് അപർണ ദാസ്. നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാവുകയാണ്. ഏപ്രിൽ 24നാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹം. പ്രണയ വിവാഹമാണ് എന്നതാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയ സൂചനകൾ.

അടുത്തിടെ വിവാഹ കത്ത് ചോർന്നതിനോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങൾക്കിടയിൽ ഒരുപാട് ട്രോളുകൾക്കും ചർച്ചകൾക്കും അരങ്ങൊരുക്കിയതാണ് ഇവരുടെ വിവാഹം. ഇപ്പോഴിതാ ഗംഭീര ഹൽദി ആഘോഷത്തിൽ എത്തിനിൽക്കുന്നു. ചുവന്ന ഒരുപാട് ഭംഗിയുള്ള വർക്ക് ചെയ്ത ഡ്രസ്സിൽ പ്രിയപ്പെട്ടവരുടെ കൂടെ വലിയ ആഘോഷത്തിലാണ് ഇന്ന് താരം.മറ്റൊന്നുമല്ല ഹൽദി ആഘോഷമാണ്. വാട്ടർ ബലൂണുകൾ വധുവിന്റെ തലയിലേക്ക് എറിഞ്ഞു പൊട്ടിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.ബലൂൺ തലയിലേക്ക് വീഴാതെ അപ്പുറത്തേക്ക് തെന്നിതെറിച്ചു പോകുമ്പോൾ അപർണദാസ് ചിരിക്കുന്നുമുണ്ട്.ഇതിനോടകം വീഡിയോ ലക്ഷക്കണക്കിന് വ്യൂസും ലൈക്കുകളും സമ്പാദിച്ചു കഴിഞ്ഞു.ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം മസ്കറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് അപർണ ദാസിന്റെ ഒരു ടിക്ടോക് കണ്ട് സത്യൻ അന്തിക്കാട് ഞാൻ പ്രകാശൻ എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്.ഇതാണ് അപർണയുടെ ആദ്യ സിനിമ.

പിന്നീട് വിനീത് ശ്രീനിവാസിന്റെ കൂടെ മനോഹരം എന്ന സിനിമയിൽ നായികയായി വന്നു. ഡാ ഡാ എന്ന് തമിഴ് സിനിമയിലൂടെ യുവാക്കൾക്കിടയിൽ ഒരു വലിയ സെൻസേഷനായി അപർണ വളരുകയായിരുന്നു.ഒരുപാട് യുവാക്കളുടെ ക്രഷ് ആയി മാറിയ താരം തന്റെ വിവാഹ കാര്യം അറിയിച്ചപ്പോൾ, പലരും കമന്റ് ചെയ്തത് ഹൃദയം തകർന്നുപോയി എന്നതാണ്. ഇത് വളരെ രസകരമായയാണ് കമൻസിൽ അവർ അവതരിപ്പിച്ചിട്ടുമുള്ളത്.

വിനീത് ശ്രീനിവാസൻ ഒരുക്കിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ദീപക് പറമ്പ ഹിറ്റായ മഞ്ഞള്‍ ബോയിസിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. കഴിഞ്ഞാഴ്ച പുറത്തിറങ്ങിയ വർഷങ്ങൾക്കുശേഷത്തിലും ദീപക് ഒരു ശ്രദ്ധയെ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തട്ടത്തിൻ മറയത്ത്, കണ്ണൂർ സ്‌ക്വാർഡ്, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള ആളാണ് ഇദ്ദേഹം.

Rate this post