അമ്മയുടെ അനുഗ്രഹം നേടി ലാലേട്ടൻ.!! കൊല്ലൂര്‍ മൂകാംബിക ദേവിയുടെ അനുഗ്രഹം വാങ്ങി സർവ്വജ്ഞപീഠത്തിൽ ധ്യാനത്തിലിരുന്ന് മോഹൻലാൽ.!! | Actor Mohanlal In Kollur Mookambika Devi Temple
Actor Mohanlal In Kollur Mookambika Devi Temple: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി സൂപ്പർ താരം മോഹൻലാൽ. എഴുത്തുകാരനും പ്രഭാഷകനും മോഹൻലാലിൻ്റെ സുഹൃത്തുമായ ആർ രമാനന്ദിനൊപ്പമാണ് താരം മുകാംബികയിലെത്തിയത്. മുകാംബിക ക്ഷേത്രത്തിലെ അതീവ പ്രധാന്യമുള്ള ചണ്ഡികാ യാഗത്തിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതരായ സുബ്രഹ്മണ്യ അഡിഗ, നരസിംഹ അഡിഗ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചണ്ഡികായാഗം നടന്നിരുന്നത്. പൂജയുടെ പ്രസാദമൊക്കെ സ്വീകരിച്ച ശേഷം, ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ സുബ്രഹ്മണ്യ അഡിഗ നടത്തിയ പൂജയിലും താരം പങ്കെടുത്തിരുന്നു. […]