ഒരു കുപ്പി മതി.!! കറ്റാർവാഴ പെട്ടെന്ന് വണ്ണം വെക്കാനും തൈക്കൾ തിങ്ങി നിറയാനും.. 100% റിസൾട്ട് ഉറപ്പ്.!! | Aloevera Growing Tips Using Plastic Bottle

  • Cut a plastic bottle horizontally for easy planting.
  • Make drainage holes at the bottom.
  • Fill with well-draining soil mix.
  • Plant aloe vera pup gently.
  • Keep in partial sunlight.
  • Water lightly once soil dries.

Aloevera Growing Tips Using Plastic Bottle : നമ്മൾ വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതി കറ്റാർവാഴ വണ്ണം വയ്ക്കാൻ… ഒരു കറ്റാർവാഴ എങ്കിലും വീട്ടിൽ ഉണ്ടാവുന്നത് എത്ര ഉപകാരപ്രദമാണ് എന്നറിയുമോ? നമ്മുടെ സ്കിൻ, തലമുടി എന്നിവയ്ക്ക് വളരെ നല്ല മരുന്നാണ് കറ്റാർവാഴയുടെ ജെൽ. ഇത് സ്ഥിരം ഉപയോഗിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വളരെ നല്ലതാണ്. കറ്റാർവാഴയുടെ ഇല വലിപ്പം വയ്ക്കുന്നില്ല,തൈകൾ ഉണ്ടാവുന്നില്ല എന്നത് പലരുടെയും പരാതി ആണ്.

നിലത്തും ചെടിച്ചട്ടിയിലും ഗ്രോ ബാഗിലും ഒക്കെ നമുക്ക് എളുപ്പം നട്ടു വളർത്താവുന്ന ചെടിയാണ് ഇത്. ഇതിലേക്ക് ഇടുന്ന പോട്ടിങ് മിക്സ്‌ നല്ലത് ആണെങ്കിൽ മാത്രമേ കറ്റാർവാഴയിൽ തൈകൾ ഉണ്ടാവുകയുള്ളൂ. അതിനായി മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർക്കണം. കറ്റാർവാഴയുടെ വേര് മാത്രം മണ്ണിൽ ആവുന്ന രീതിയിൽ വേണം നടാനായിട്ട്. ഇതിന്റെ തണ്ട് മണ്ണിലായാൽ പെട്ടെന്ന് ചീഞ്ഞു പോവാൻ സാധ്യത ഉണ്ട്. നല്ല ഇളക്കമുള്ള മണ്ണിൽ വേണം നടാനായിട്ട്.

Aloevera Growing Tips Using Plastic Bottle

ഇടയ്ക്കിടെ മാത്രം വെള്ളം ഒഴിച്ചാൽ മതിയാവുന്ന ചെടിയാണ് ഇത്. സൂര്യപ്രകാശം നേരിട്ട് കിട്ടേണ്ട ആവശ്യമില്ല ഈ ചെടിക്ക്. കറ്റാർവാഴ ആരോഗ്യത്തോടെ വളരാനായി നമ്മൾ വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതി. ഈ കുപ്പിയുടെ അടപ്പിൽ ഒരു ഹോൾ ഇട്ടു കൊടുക്കുക. എന്നിട്ട് ഈ ഭാഗം മണ്ണിൽ മൂടി നിർത്തണം. കുപ്പിയുടെ അടിവശം നമ്മൾ മുറിച്ചു കൊടുക്കണം. ഇതിലൂടെ മുട്ടത്തോടും സവാളയുടെ തൊലിയും പഴത്തൊലിയും കൂടി ഇട്ട് കൊടുക്കാം.ഇടയ്ക്കിടെ മണ്ണും കൂടി ഇടണം.

ഇതിലേക്ക് വെള്ളം ചേർത്തു നേർപ്പിച്ച കഞ്ഞി വെള്ളവും കൂടി ഒഴിച്ചു കൊടുക്കണം. വളരെ വേഗം തന്നെ ചെടികൾ വളരാൻ സഹായിക്കുന്ന ഈ വളം കറ്റാർവാഴയ്ക്ക് മാത്രമല്ല മറ്റു ചെടികളുടെ വളർച്ചയ്ക്കും നല്ലതാണ്. കറ്റാർവാഴയുടെ മുരടിപ്പ് മാറി വീഡിയോയിൽ കാണുന്നത് പോലെ വളരാൻ ഈ വിദ്യ പരീക്ഷിച്ച് നോക്കുമല്ലോ. Aloevera Growing Tips Using Plastic Bottle Video Credit : PRARTHANA’S FOOD & CRAFT

Rate this post