വീട്ടിൽ പൊട്ടിയ ഓട് ഉണ്ടോ.? ഇനി കറ്റാർവാഴ പന പോലെ വളർത്താം; പുതിയ തൈകൾ വന്നു ചട്ടി തിങ്ങി നിറയും ഈ സൂത്രം അറിഞ്ഞാൽ.!! | Aloe Vera Krishi Tips Using Oodu

- Select a medium-sized oodu with drainage holes
- Fill with sandy soil, compost, and coco peat
- Plant healthy Aloe Vera pups
- Place in semi-sunlight
- Water once soil dries
- Oodu keeps roots cool and moisture balanced
- Avoid overwatering
- Ideal for organic terrace farming
Aloe Vera Krishi Tips Using Oodu : ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് അലോവേര അഥവാ കറ്റാർവാഴ. അതുകൊണ്ടുതന്നെ വിപണിയിൽ കറ്റാർവാഴയ്ക്ക് വളരെയധികം മൂല്യമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്കിൻ കെയർ ഉൽപ്പന്നങ്ങൾ, ഹെയർ സിറംസ്, ഓയിൽ എന്നിവയുടെ എല്ലാം നിർമ്മാണത്തിൽ അലോവേരയുടെ പ്രാധാന്യം എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്രയും ഗുണങ്ങളുള്ള അലോവേരയുടെ ഒരു ചെടിയെങ്കിലും വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കുകയാണെങ്കിൽ
അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യം തന്നെയല്ലേ. എന്നാൽ എങ്ങിനെ നല്ല ആരോഗ്യത്തോടു കൂടി അലോവേര ചെടി കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അലോവേര കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പൊട്ടിയ ഓട് വീട്ടിലുണ്ടെങ്കിൽ അതാണ്. പൊട്ടിയ ഓട് ഗ്രോബാഗിൽ നിറച്ചു കൊടുക്കുകയാണെങ്കിൽ അത് ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യും.
പൊട്ടിയ ഓടിന് പകരമായി ഇഷ്ടികപ്പൊടി പോലുള്ളവയും ആവശ്യാനുസരണം ഉപയോഗപ്പെടുത്താം. ഗ്രോ ബാഗിന്റെ ആദ്യത്തെ ലെയറായി ഈയൊരു രീതിയിൽ ഇഷ്ടികപ്പൊടിയോ ഓടോ നിറച്ചു കൊടുക്കുക. അതിന് മുകളിലായി ഉണങ്ങിയ കരിയിലകൾ ഉണ്ടെങ്കിൽ അത് നിറച്ചു കൊടുക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ചെടി നടാനാവശ്യമായ പോട്ട് മിക്സ് തയ്യാറാക്കുമ്പോൾ മണ്ണിനോടൊപ്പം അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറി വേസ്റ്റ് കൂടി മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ ചെടിക്ക് നല്ല രീതിയിൽ ഗുണങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ ചാരപ്പൊടി, ചാണകപ്പൊടി എന്നിവ വേണമെങ്കിലും ആവശ്യാനുസരണം മണ്ണിനോടൊപ്പം മിക്സ് ചെയ്തു കൊടുക്കാം. കൂടാതെ ഉള്ളിത്തൊലി നേരിട്ടും മണ്ണിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. അതുവഴി ചെടികൾക്ക് ഉണ്ടാകുന്ന കീടാണുബാധ, പ്രാണിശല്യം എന്നിവയെല്ലാം ഇല്ലാതാക്കാനായി സാധിക്കും. എല്ലാ ചേരുവകളും മണ്ണിനോടൊപ്പം ചേർത്ത ശേഷം നട്ടുപിടിപ്പിക്കാൻ ആവശ്യമായ ചെടിയുടെ ഇല മണ്ണിൽ മുട്ടാത്ത രീതിയിൽ നട്ടു പിടിപ്പിക്കുക. കറ്റാർവാഴയ്ക്ക് ആവശ്യത്തിന് മാത്രം വെള്ളം നൽകിയാൽ മതിയാകും. എന്നാൽ സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ തന്നെ ചെടി വച്ചു കൊടുക്കണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Aloe Vera Krishi Tips Using Oodu Credit : POPPY HAPPY VLOGS
Aloe Vera Krishi Tips Using Oodu
Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!
ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!