മൗനരാഗം സീരിയൽ താരം സബിത നായർ വിവാഹിതയായി.!!ഗുരുവായൂർ വച്ച് സബിതയ്ക്ക് താലി ചാർത്തി രമിത്ത്; |Actress Sabitha Nair Marriage Celebrated Sister in law souparnika Malayalam

Actress Sabitha Nair Marriage Celebrated Sister in law souparnika Malayalam : ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റ് വഴിയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്കായി ഉള്ളത്. ഓരോ ആരാധകനും അടുത്ത ദിവസത്തെ എപ്പിസോഡ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ്. കല്യാണി എന്ന സംസാരിക്കാൻ വയ്യാത്ത കുട്ടിയുടെ കഥ പറയുന്ന പരമ്പരയാണ് ഇത്. ചെറുപ്പം മുതൽ സംസാരശേഷിയില്ലാത്ത കല്യാണി.

തന്റെ ജീവിതകാലത്ത് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളിലൂടെയും വിഷമതകളിലൂടെയും ആണ് ഈ പരമ്പര കടന്നുപോകുന്നത്. ഐശ്വര്യ റംസായി ആണ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കിരൺ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നലീഫ് ആണ്. കിരണിന്റെയും കല്യാണിയുടെയും വിവാഹം നടക്കുന്നതും ശേഷം അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴുള്ള കഥയുടെ പുരോഗതി.

ബാലാജി ശർമ, ഫിറോസ്, ആവണി നായർ, സാബു വർഗീസ് സേതുലക്ഷ്മി ആന്റണി തുടങ്ങിയവരാണ് കഥയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ ആരാധകരോട് വളരെ അടുത്ത് ചേർന്ന് നിൽക്കുന്നവരാണ്. ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയാറുണ്ട്. എന്നാൽ പരമ്പരയിലെ പ്രധാന കഥാപാത്രത്തിന്റെ ചില വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പരമ്പരയിൽ കല്യാണിയുടെ അമ്മയായി വേഷമിടുന്നത് സബിത നായർ ആണ്. ഇപ്പോഴിതാ സബിതയെ കുറിച്ചുള്ള പുത്തൻ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കല്യാണിയുടെ അമ്മ വിവാഹിതയായി എന്നാണ് വാർത്ത. സബിത നായർ തന്റെ യഥാർത്ഥ ജീവിതത്തിൽ വിവാഹിതയായിരിക്കുന്നു.രമിത് എന്നയാളെയാണ് സബിത വിവാഹം കഴിച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. സീരിയൽ നടി സൗപർണികയ്ക്കും ഭർത്താവിനും ഒപ്പം നവദമ്പതിമാർ നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി താരങ്ങളും ആരാധകരുമാണ് ആശംസ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങിയ ഈ വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

Rate this post