Actress Gowri Krishnan Declared Wedding Date Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനസുകളിൽ ഇടം ഇടം പിടിച്ച നടിയാണ് ഗൗരി കൃഷ്ണ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘അനിയത്തി ‘ എന്ന സീരിയലിലൂടെ ആണ് ഗൗരി കൃഷ്ണ പ്രേക്ഷകരുടെ മുമ്പിൽ എത്തുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ നടി വിവാഹിതയാവാൻ പോവുകയാണ്. വ്യത്യസ്തമായ രീതിയിലാണ് നടി വിവാഹ കാര്യം പ്രേക്ഷകരെ അറിയിച്ചത്. വിവാഹ സാരിയുടെ ചിത്രം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.തിരുവനന്തപുരം പോത്തൻകോട് സ്ഥിതി ചെയ്യുന്ന
ദേവാൻഷി എന്ന ക്ലോതിങ് ബ്രാൻഡ് ആണ് നടിയുടെ വിവാഹ സാരീ ഡിസൈൻ ചെയ്തിരിക്കുന്നത്. വിഡിയോയിൽ നടിയുടെയും വരന്റെയും പേരുകൾ, വിവാഹ തീയതി എന്നിവ സാരിയിൽ ആലേഖനം ചെയ്തതായി കാണാം. ഈ വരുന്ന നവംബർ 24നാണ് വിവാഹം. നടൻ മാറ്റാരുമല്ല. നടിയുടെ ഏറ്റവും മികച്ച സീരിയലുകളിൽ ഒന്നായ ‘പൗർണമിതിങ്കൾ’ എന്ന സീരിയലിന്റെ സംവിധായകൻ ആയ തിരുവനന്തപുരം സ്വദേശി മനോജ് ആണ്. മുന്നേ നടത്താൻ നിശ്ചയിച്ച വിവാഹം കോവിഡ് കാരണം
മാറ്റിവെക്കുകയായിരുന്നു.’അനിയത്തി’യിൽ തുടങ്ങിയ നടി പിന്നീട് നിരവധി സീരിയലുകളിൽ വേഷമിട്ടു. കാണാ കണ്മണിയിലെ കൃഷ്ണേന്ദുവായും ‘എന്ന് സ്വന്തം ജാനിയിലെ’ ജാനി ആയും ‘അയ്യപ്പ ശരണത്തിലെ’ മാലിനിയായും ‘പൗർണമി തിങ്കളിൽ’ പൗർണമിയായും നടി പ്രധാന വേഷങ്ങൾ അണിഞ്ഞു. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ‘ട്രാഫിക്’ എന്ന സിനിമയുടെ ഭാഗമാവാനും നടിക്ക് സാധിച്ചു.
സീ കേരള യിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കയ്യെത്തും ദൂരത്ത്’ എന്ന സീരിയലിലാണ് നടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിവാഹ വിശേഷം അറിഞ്ഞു കൊണ്ട് നിരവധി ആരാധകരും നടീ നടന്മാരും ഗൗരി കൃഷ്ണനും വരൻ മനോജിനും ആശംസകളുമായെത്തുന്നത്.വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ് താരവും പ്രിയപ്പെട്ടവരും പിന്നെ ആരാധകരും.