മൊട്ട ബോസ് രജനിയെ വരെ ഞെട്ടിച്ച് നടൻ സിദിഖ്.!! മസിൽ പെരുപ്പിച്ച് ജിം ലുക്കിൽ താരം.!! | Actor Sidique New Viral Look

Actor Sidique New Viral Look : മലയാള സിനിമാപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയനടനാണ് സിദ്ദിഖ്. മിമിക്രി താരമായും, നടനായും, സഹനടനായും, വില്ലനായും മലയാള സിനിമയിൽ തിളങ്ങി നിന്നു. ഏത് കഥാപാത്രമായാലും അതെല്ലാം താരത്തിൻ്റെ കൈകളിൽ ഭദ്രമായിരിക്കും. 30 വർഷത്തോളമായി താരം മലയാള സിനിമയിൽ സജീവമാണ്. ആദ്യകാലങ്ങളിൽ ഉള്ളതിനേക്കാൾ ഇപ്പോൾ താരം

ഏത് വേഷം ചെയ്താലും പ്രേക്ഷരെ അത്ഭുതപ്പെടുത്തുകയാണ്. കാമുകനായും, അച്ഛനായും, മുത്തച്ഛനായുമൊക്കെ മലയാളി പ്രേക്ഷകരുടെ മനം കവരുകയാണ് താരം. താരത്തിൻ്റെ മകൻ ഷഹീനും ഇപ്പോൾ മലയാള സിനിമയിൽ യുവനായകനായി തിളങ്ങുകയാണ്. മകൻ്റെ കല്യാണത്തിന് ഒരച്ഛൻ്റെ എല്ലാ ഉത്തരാവാദിത്തവും ഏറ്റെടുത്ത് നിറഞ്ഞു നിന്നിരുന്നു. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും, പ്രധാനപ്പെട്ട വിശേഷങ്ങളൊക്കെ

താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറലായി മാറുന്നത്. ജിമ്മിൽ പോയി വർക്കൗട്ട് കഴിഞ്ഞ ശേഷമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.മസിലുമായി ന്യൂ ജനറേഷൻ ഫ്രീക്ക് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരം പങ്കുവെച്ച ഈ ഫോട്ടോ പ്രേക്ഷകർ വൈറലാക്കി മാറ്റുകയും ചെയ്തു.. ഇതുവരെ ഇത്തരത്തിൽ ഒരു ലുക്കിൽ താരത്തെ

ആരാധകർ കണ്ടിട്ടില്ല. അതിനാൽ ആരാധകർ താരത്തിൻ്റെ പുതിയ ലുക്കിന് നിരവധി കമൻറുകളുമായാണ് എത്തിയിരിക്കുന്നത്. ‘ഈ സിനിമാക്കാർക്കൊക്കെ പ്രായം കൂടുമ്പോൾ ചെറുപ്പം ആവുകയാണോ എന്നും, പുതിയ പിള്ളേർക്ക് അവസരം ക്കൊടുക്കില്ലേ, മലയാളികളുടെ വിൻ ഡീസൽ, തുടങ്ങി നിരവധി കമൻറുകളും വന്നു. ദിലീപ് ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥനി ‘ലാണ് താരം അവസാനമായി അഭിനയിച്ചത്. മോഹൻലാൽ ചിത്രമായ റാമിലും താരം നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമയിൽ ഇതുപോലെ എല്ലാ റോളും കൈകാര്യം ചെയ്യുന്ന താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന നടൻ തന്നെയാണ് സിദ്ദിഖ്.

Rate this post