Actor Rahman With Grandson Viral Malayalam : വലുതും ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്ത പ്രേക്ഷക ഹൃദയം കീഴടക്കിയ നായകന്മാരിൽ ഒരാളാണ് റഹ്മാൻ. 80 കളിൽ സിനിമാലോകത്തെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. അഭിനയത്തിന്റെ വ്യത്യസ്തത തന്നെയാണ് മറ്റുള്ള താരങ്ങളിൽ നിന്നും റഹ്മാൻ എന്ന താരത്തെ വ്യത്യസ്തനാക്കുന്നത്.മലയാളം സിനിമയിൽ കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും റഹ്മാൻ സജീവ സാന്നിധ്യമാണ്.ഇതിനോടകം തന്നെ 150 ലധികം
ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.മലയാള സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്താണ് തമിഴ് തെലുങ്ക് ചിത്രങ്ങളിലേക്ക് റഹ്മാൻ കടന്നുവന്നത്.രഘുരാമൻ,രഘു എന്ന സ്ക്രീൻ നാമങ്ങളാണ് താരത്തിന് തമിഴിലും തെലുങ്കിലും ഉള്ളത്. മമ്മൂട്ടി മോഹൻലാൽ റഹ്മാൻ കൂട്ടുകെട്ടിൽ ഇതിനോടകം ഏഴിലധികം ചിത്രങ്ങളാണ് പ്രേക്ഷകർക്കായി ഒരുങ്ങിയത്. 2004 ലാണ് ഇടവേളക്കുശേഷം റഹ്മാൻ മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവന്നത്. പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെയാണ്
മലയാളത്തിൽ റഹ്മാൻ അഭിനയിച്ച ആദ്യ ചിത്രം.ഈ ചിത്രത്തിൽ രവി പുത്തൂരാൻ എന്ന കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിച്ചത്. 1983ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ വ്യത്യസ്തമായ ഒരു സ്ഥാനം തന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്.കാണാമറയത്ത്, കരിയിലക്കാറ്റുകൾ, അടി ഒഴുക്കുകൾ , പൂമുഖപ്പടിയിൽ നിന്നെയും കാത്ത് , വാർത്ത തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാള സിനിമയിൽ റഹ്മാന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ പൊന്നിയന്‍ സെൽവൻ എന്ന പുതു ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ സജീവസാന്നിധ്യമായിരിക്കുകയാണ് റഹ്മാൻ. മണിരത്നം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. സിനിമ മേഖലകളിൽ എന്നപോലെതന്നെ സോഷ്യൽ മീഡിയയിലും വളരെ ആക്ടീവ് ആണ്
റഹ്മാൻ .ഇപ്പോഴിത തന്റെ പേരക്കുട്ടിയോടൊപ്പം ഉള്ള പുതു ചിത്രമാണ് റഹ്മാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഭാര്യയുടെ പേരാണ് മെഹറുനിസ . 1992 ലാണ് ഇവർ വിവാഹിതരാവുന്നത് . രണ്ട് പെൺ മക്കളാണ് ഇവർക്ക് ഉള്ളത്. റുഷ്ദയും അലീഷയും.ഇതിൽ റുഷ്ദയുടെ മകൻ അയാൻ റഹ്മാൻ നവാബിനൊപ്പമുള്ള പെരുന്നാൾ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പേരക്കുട്ടിയെ മടിയിൽ ഇരുത്തി കൊണ്ട് പുഞ്ചിരിയോടെ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.2021 ഡിസംബർ മാസത്തിലായിരുന്നു റഹ്മാന്റെ മകൾ റുഷ്‌ദയുടെ വിവാഹം.പോയ വർഷം ഓഗസ്റ്റിൽ റുഷ്‌ദ തനിക്കൊരു കുഞ്ഞ് പിറന്ന വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. അൽത്താഫ് നവാബ് ആണ് റുഷ്‌ദയുടെ ഭർത്താവ്.