ഇന്ത്യയിലെ ആത്മീയ തലസ്ഥാനത്ത് മകൾക്കൊപ്പം ദർശനം നടത്തി പ്രിയതാരം നരേൻ.!! തന്മയയെ ചേർത്ത് പിടിച്ച് ക്ലാസ്സ്‌മേറ്റ്സ് മുരളി.!! | Actor Narain And Daughter Thanmaya In Varanasi

Actor Narain And Daughter Thanmaya In Varanasi: മലയാള സിനിമ ആരാധകരുടെ പ്രിയതാരമാണ് നരേൻ. 2002 -ൽ അടൂർ ഗോപാലകൃഷ്ണൻ്റെ ‘നിഴൽക്കൂത്ത്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരം ക്ലാസ്മേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് പടത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരനായി മാറിയത്. ആദ്യ ചിത്രം പരാജയപ്പെട്ടപ്പോൾ സിനിമയിൽ നിന്ന് മാറി നിൽക്കാതെ മറ്റു ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച് സിനിമയിൽ തൻ്റേതായ പേര് നിലനിർത്താൻ താരത്തിന് കഴിഞ്ഞു. ഫോർ ദ പീപ്പിൾ, അച്ചുവിൻ്റെ അമ്മ, റോബിൻഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മിൽ, ഒടിയൻ എന്നിവയായിരുന്നു താരത്തിൻ്റെ

മലയാളത്തിലെ മികച്ച ചിത്രങ്ങൾ. മലയാളത്തിന് പുറമെ തമിഴിലും താരം തൻ്റെ അഭിനയ മികവ് തെളിയിച്ചിരുന്നു.‘കൈദി’ എന്ന തമിഴ് സൂപ്പർ ഹിറ്റ് പടത്തിലെ നരേന്റെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമാ വിശേഷങ്ങളും, കുടുംബവിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വിവാഹം കഴിഞ്ഞ് 15 വർഷത്തിന് ശേഷം താൻ അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷ വാർത്തയുമായി താരം എത്തിയിരുന്നു. തന്മയ എന്ന ചേച്ചിയ്ക്ക് കുഞ്ഞനുജൻ പിറന്നപ്പോഴും,

കുഞ്ഞിൻ്റെ നിരവധി വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. വാരണാസിയിൽ ദർശനം നടത്തിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഇന്ത്യയിലെ ആത്മീയ തലസ്ഥാനമായ വാരണാസിയിൽ. ലോകത്തിലെ വിരാമമില്ലാത്ത ജനവാസമുള്ള ഏറ്റവും പഴയ നഗരങ്ങളിൽ ഒന്ന്’. മകളുടെ കൂടെയുള്ള ചിത്രവും

വാരണസിയാത്രയിലെ ചിത്രത്തിൽ താരം പങ്കുവച്ചിരുന്നു. നിരവധി പ്രേക്ഷകരാണ് താരത്തിന് ആശംസകളുമായി കമൻറുകളിൽ എത്തിയിരിക്കുന്നത്. അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രവും താരം പങ്കുവച്ചിരുന്നു. നരെയ്ൻ്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം ക്യൂൻ എലിസബത്താണ്.

Rate this post