ഞാൻ എന്നോ ഇല്ലാതായതാ.!! എനിക്കൊപ്പം കൂട്ടുകാർ മാത്രം; തെരുവിലെ ആളുകൾക്ക് അന്നമൂട്ടി ബാലയുടെ 42 ആം പിറന്നാളാഘോഷം.!! | Actor Bala Birthday Surprise Video

Actor Bala Birthday Surprise Video : തെന്നിന്ത്യൻ സൂപ്പർ താരം ബാല മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. തമിഴ് നടനായി കരിയർ ആരംഭിച്ച ബാല പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുകയായിരുന്നു. മലയാള സിനിമയോടും കേരളത്തോടും പ്രത്യേക സ്നേഹവും താല്പര്യവും താരത്തിനുണ്ട് എന്ന് വേണം പറയാൻ. മലയാളികൾക്ക് തിരിച്ചു ബാലയോടും അതേ സ്നേഹം

തന്നെ ഉണ്ട് എന്നതാണ് വാസ്തവം.സ്വന്തം വീടും കുടുംബംഗങ്ങളും എല്ലാം തമിഴ്നാട്ടിൽ ആണെങ്കിലും കൊച്ചിയിൽ ബാലയ്ക്ക് ഒരു വീടുണ്ട്. കൂടുതൽ സമയവും താരം ചിലവഴിക്കുന്നതും കൊച്ചിയിലെ വീട്ടിലാണ്.ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്ന് പോയ ഒരു താരം കൂടിയാണ് ബാല. സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആയ ബാല തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്.

ഇപോഴിതാ താരം തന്റെ നാൽപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്. വളരെ അടുത്ത സുഹൃത്തുക്കളോടൊപ്പമാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത് വീട് മുഴുവൻ അലങ്കരിച്ചും കേയ്ക്ക് മുറിച്ചു മധുരം പങ്ക് വെച്ചും ഒക്കെയാണ് സുഹൃത്തുക്കൾ ബലയുടെ പിറന്നാൾ ദിനം ആഘോഷമാക്കിയത്. എന്നാൽ ഈ പിറന്നാൾ ആഘോഷം കൂടുതൽ വ്യത്യസ്തമാകുന്നത് മറ്റൊരു പ്രവൃത്തിയിലൂടെയാണ്.സാമൂഹിക പ്രവർത്തകനായ അനസ് പനവള്ളി പങ്ക് വെച്ച വീഡിയോയിലൂടെയാണ് ഈ വിശേഷം

ആരാധകർ അറിഞ്ഞത്. തെരുവിൽ അലയുന്ന ആളുകൾക്ക് ഒരു നേരത്തെ ആഹാരം നൽകിയാണ് ബാല തന്റെ പിറന്നാൾ ആഘോഷിച്ചത്. ഒട്ടനേകം ചാരിറ്റി പ്രവർത്തനങ്ങളുമായി മുൻപന്തിയിൽ നിൽക്കുന്ന ഒരു സിനിമ താരമാണ് ബാല.ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു പിറന്നാൾ കൂടിയാണ് താരത്തിന് ഇത്.കരൾ രോഗം മൂലം അത്യസന്ന നിലയിലായ ബാല വലിയൊരു ശാസ്ത്രക്രിയയ്ക്ക് ശേഷം തിരികെ എത്തിയ വാർത്ത എല്ലാവരും അറിഞ്ഞിരുന്നു. കരൾ മാറ്റ ശാസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവനായി എത്തിയ ശേഷമുള്ള താരത്തിന്റെ ആദ്യത്തെ പിറന്നാൾ കൂടിയാണ് ഇത്.

Rate this post