ഇനി വരാൻ പോകുന്നത് ഗോട്ട് ഡേയ്സ്;പ്രിത്വിരാജിന്റെ ആടുജീവിതം ട്രൈലെർ ഏറ്റെടുത്ത് ആരാധകർ.!! | Aadujeevidham Trailer Out Now Viral Malayalam

Aadujeevidham Trailer Out Now Viral Malayalam : പ്രേക്ഷകർ കാത്തിരുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന നിരവധി ചിത്രങ്ങളുണ്ട്. എന്തെങ്കിലുമൊക്കെ സർപ്രൈസ് പ്രേക്ഷകന് വേണ്ടി കാത്തുവെച്ചു കൊണ്ടായിരിക്കും ഇത്തരം സിനിമകൾ എത്താറുള്ളത്.അങ്ങനെ കഴിഞ്ഞ നാല് വർഷങ്ങളായി പ്രേക്ഷകൻ കാത്തിരിക്കുന്ന ഒരു സിനിമയുണ്ട്. അതാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്.സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ആകട്ടെ എആർ റഹ്മാൻ റസൂൽ പൂക്കുട്ടി തുടങ്ങിയ അതുല്യ പ്രതിഭകളും.

പൃഥ്വിരാജിന്റെ ഓരോ ഇന്റർവ്യൂകളിലും ആടുജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങൾ നാം കണ്ടതാണ്.ഈ സിനിമയ്ക്ക് വേണ്ടി താരം എടുത്തിട്ടുള്ള ത്യാഗം എത്രമാത്രമാണ് എന്നതും പ്രേക്ഷകൻ കണ്ടുകഴിഞ്ഞു.കോവിഡ് കാലഘട്ടത്ത് ആടുജീവിതം ടീമിന്റെ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ ആ കാത്തിരിപ്പിന് ഒരു അവസാനം ഒരുങ്ങിയിരിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയിലർ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
പൃഥ്വിരാജ് തന്റെ ഒഫീഷ്യൽ പേജിലൂടെ

aadujeevidham trailer out

ട്രെയിലർ പുറത്തുവിടുകയും ചെയ്തു.നിരവധി ആരാധകരാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടു സന്തോഷം അറിയിക്കുന്നത്. പൃഥ്വിരാജ് എന്ന അതുല്യപ്രതിഭയുടെ കരിയറിലെ തന്നെ വേറിട്ട ഒരു സിനിമയായി ആടുജീവിതം മാറുമെന്ന് ഉറപ്പ്.ട്രെയിലറിലൂടെ തന്നെ താരത്തിന്റെ അഭിനയ മികവ് പ്രേക്ഷകൻ കണ്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും.
ട്രെയിലർ പുറത്തിറങ്ങി നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായത്. എല്ലാ മുൻനിര ചാനലുകളും സോഷ്യൽ മീഡിയകളും ഇതിനോടകം തന്നെ ട്രെയിലർ ഷെയർ ചെയ്തു കഴിഞ്ഞു.പൃഥ്വിരാജിന്റെ നായികയായി

ചിത്രത്തിൽ എത്തുന്നത് അമല പോളാണ്. ചിത്രത്തിലെ മറ്റു അഭിനേതാക്കൾ ആരെല്ലാമാണ് എന്ന ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബെന്യാമിൻ എഴുതിയ മലയാള നോവലായ ആടുജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ സിനിമ.സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ യഥാർത്ഥത്തിൽ ഈ കൃതി. എന്നാൽ യഥാർത്ഥ നോവലിൽ നിന്നും മാറി സിനിമ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്തെല്ലാമാണ് എന്ന് പ്രേക്ഷകൻ കാത്തിരുന്നു കാണേണ്ടിവരും.