ഇനി മണ്ണില്ലെങ്കിലും കറിവേപ്പ് കാടുപോലെ വളരും.!! ഇങ്ങനെ ചെയ്‌താൽ ഏത് കോൺഗ്രീറ്റ് തറയിലും കറിവേപ്പ് തഴച്ചു വളരും 😀👌 | Curry Leaves Cultivation Without Soil

Curry Leaves Cultivation Without Soil: ഭക്ഷണപദാർത്ഥങ്ങളിൽ ആയാലും പച്ചക്കറിയിൽ ആയാലും എന്നും മുൻപേ നിൽക്കുന്ന വിഭവമാണ് കറിവേപ്പില. പലപ്പോഴും കറിവേപ്പ് നട്ടുവളർത്തുക എന്നത് വളരെ ദുർഘടം പിടിച്ച ഒരു കാര്യമാണ്. കീടങ്ങളുടെ ആക്രമണവും മറ്റും കറിവേപ്പിന് ദോഷകരമായി ബാധിച്ചേക്കാം. എപ്പോഴും നടുന്ന മണ്ണിനെ സംബന്ധിക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ കറിവേപ്പിനെ പ്രതികൂലമായി ബാധിക്കുമ്പോൾ കറിവേപ്പ്

വളർന്നു വരുന്നതിൽ ഉള്ള ബുദ്ധിമുട്ട് വീട്ടമ്മമാരെയും ബാധിക്കാറുണ്ട്. എന്നാൽ അധിക സമയമോ സ്ഥലമോ ഒന്നും ആവശ്യമില്ലാതെ എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ കറിവേപ്പ് നട്ടുവളർത്താം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ചില പ്രത്യേക കാര്യങ്ങൾ മാത്രം ശ്രെദ്ധിച്ചാൽ മതിയാകും. പഴയ ഒരു ബക്കറ്റിൽ പോലും കാടുപോലെ കറിവേപ്പ് എങ്ങനെ തഴച്ചു വളർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് താഴെ

കാണുന്ന വീഡിയോ. ഇനി വീഡിയോയിൽ കാണുന്ന പോലെ കറിവേപ്പ് വളർത്തിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ചാണകപ്പൊടി,ചകിരിച്ചോർ, അടുക്കള കമ്പോസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്ത മണ്ണിൽ വേണം കറിവേപ്പ് നടാൻ. നന്നായി വെള്ളം ആവശ്യം ഉള്ളതിനാൽ തന്നെ രാവിലെയും വൈകുന്നേരവും മുടങ്ങാതെ കറിവേപ്പിന് ജലസേചനവും ചെയ്തു കൊടുക്കേണ്ടത് ആണ്. അതിന് ശേഷം ആഴ്ചയിൽ ഒരിക്കൽ ഇതിന് കുറച്ച്

ചാരം ഇട്ട് കൊടുക്കാവുന്നത് ആണ്. വീട്ടിൽ തന്നെയുള്ള കഞ്ഞിവെള്ളം ഒരു ദിവസത്തിന് ശേഷം എടുത്ത് കറിവേപ്പിന്റെ ഇലകളിൽ തളിച്ചു കൊടുക്കുന്നതും ഇതിന്റെ ഇലകൾക്ക് ഉന്മേഷവും ആരോഗ്യവും ഉണ്ടാകുന്നതിന് സഹായിക്കും.മറ്റൊരു കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടത് എന്താണെന്ന് വിശദമായി വീഡിയോയിൽപറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്പെടും. credit : Sreeju’s Kitchen

Rate this post