തമിഴ് പുതുവർഷം.!! എൺപതുകളിലെ താരങ്ങൾ ഒത്തുചേർന്നപ്പോൾ.!! | 80’s Stars Suhasini khushbu sundar Come Together

80’s Stars Suhasini khushbu sundar Come Together: സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് കാലെടുത്തു വച്ച നടിയാണ് സുഹാസിനി. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാരം, വിവാഹശേഷം തിരക്കഥ രചനയിലും സംവിധാന രംഗത്തേക്കും കാലെടുത്തു വച്ചു. തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന താരമായ സുഹാസിനി മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്.

എൺപതുകളിലെ നായികമാരോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക മമതയും സ്നേഹവും കൂടുതലാണ്. സോഷ്യൽ മീഡിയയിൽ താരം വിശേഷങ്ങളൊക്കെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സൗത്തിന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്ന് പ്രേക്ഷക മനസിൽ ഇടം നേടിയ താരങ്ങളെക്കെ ഒത്തു ചേർന്നു വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ലിസ്സി, സുഹാസിനി, ഖുശ്ബു, രാധ, അംബിക, റഹ്മാൻ തുടങ്ങിയ താരങ്ങളാണ് ഒത്തുചേർന്നിരിക്കുന്നത്.

ദു:ഖവെള്ളിയാഴ്ചയാണ് താരങ്ങൾ ഒത്തു ചേർന്നിരിക്കുന്നത്. ‘ഇത് ശരിക്കും നല്ല വെള്ളിയാഴ്ചയാണെന്നും, എനിക്ക് എൻ്റെ സുഹൃത്തുക്കളെ കൂടെ കിട്ടിയെന്നും, എല്ലാ സ്ത്രീകൾക്കും സ്നേഹം.’ എന്നാണ് സുഹാസിനി പോസ്റ്റിന് താഴെ പങ്കുവച്ചിരിക്കുന്ന ക്യാപ്ഷൻ. സുഹാസിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ ഖുശ്ബുവും പങ്കുവയ്ക്കുകയുണ്ടായി.

സുഹാസിനിയും അംബികയും ഇപ്പോഴും സിനിമയിലും സീരിയലുകളിലും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഖുശ്ബു രാഷ്ട്രീയ പ്രവർത്തനവുമായാണ് മുന്നോട്ടു പോകുന്നത്. എൺപതുകളിലെ എവർഗ്രീൻ നായകൻ റഹ്മാൻ അവസാനമായി അഭിനയിച്ചത് സമരം എന്ന ചിത്രത്തിലായിരുന്നു.

Rate this post