തലേ ദിവസം അരക്കണ്ട വെള്ളത്തിൽ ഇട്ടുവെക്കണ്ട.!! ഗോതമ്പ് ദോശ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ;മിക്സിയിൽ ഒറ്റ കറക്കം ദോശ റെഡി ; | Wheat dosa Recipe

Prepare the batter
Add flavorings
Heat the tawa
Make the dosa

Wheat dosa Recipe:നമ്മുടെയെല്ലാം വീടുകളിൽ രാവിലെ കഴിക്കാനായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതാണല്ലോ. എന്നാൽ എല്ലാ ദിവസവും ദോശയും ഇഡ്ഡലിയും മാത്രം തയ്യാറാക്കി മടുക്കുമ്പോൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഗോതമ്പ് ദോശയായിരിക്കും പലരും എളുപ്പത്തിൽ തയ്യാറാക്കാനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ ഗോതമ്പ് ദോശ സാധാരണരീതിയിൽ തയ്യാറാക്കുമ്പോൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പോലും അത് കഴിക്കാൻ തോന്നുന്ന രീതിയിൽ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഗോതമ്പ് ദോശ തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി, അരക്കപ്പ് അളവിൽ തേങ്ങ, ഒരു കപ്പ് അളവിൽ പാൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഒട്ടും കട്ടകൾ ഇല്ലാത്ത രീതിയിൽ അടിച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ കൂടി ഒഴിച്ച്

നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈ സമയത്ത് മാവ് നല്ലതുപോലെ കട്ടിയുള്ള പരുവത്തിലാണ് ഇരിക്കുന്നത് എങ്കിൽ ആവശ്യത്തിനുള്ള വെള്ളം മാവിലേക്ക് ഒഴിച്ച് ലൂസാക്കി എടുക്കണം. ശേഷം ഗോതമ്പ് ദോശയുടെ ടേസ്റ്റ് കൂട്ടാനായി ഒരു പിടി അളവിൽ ചെറുതായി അരിഞ്ഞെടുത്ത മല്ലിയില കൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം മാവ് മാറ്റിവയ്ക്കാം.

പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവ് കോരി ഒഴിച്ചു കൊടുക്കുക. മാവിന്റെ കൺസിസ്റ്റൻസി ഏകദേശം നീർദോശയ്ക്ക് തയ്യാറാക്കുന്ന മാവിന്റെ രീതിയിൽ അല്പം ലൂസ് ആയ രീതിയിലാണ് വേണ്ടത്. എന്നാൽ മാത്രമാണ് ദോശ തയ്യാറാക്കുമ്പോൾ അത് നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടുകയുള്ളൂ. ദോശയുടെ ഒരു വശം നല്ലത് പോലെ ആയിക്കഴിഞ്ഞാൽ മറിച്ചിട്ട് കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ചൂട് സാമ്പാർ, ചട്നി എന്നിവയോടൊപ്പമെല്ലാം ഈ ഒരു ഗോതമ്പ് ദോശ സെർവ് ചെയ്യുകയാണെങ്കിൽ ഇരട്ടി രുചി ആയിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.credit:Shilus Wandoor

🌾 Wheat Dosa Recipe (Godhuma Dosa / Atta Dosa)

Servings: 2–3
Preparation Time: 10 minutes
Cooking Time: 15 minutes


📝 Ingredients:

  • Whole wheat flour (atta) – 1 cup
  • Rice flour – 2 tbsp (optional, for crispiness)
  • Curd – 2 tbsp (optional, adds slight tang)
  • Onion – 1 small, finely chopped
  • Green chili – 1, finely chopped
  • Ginger – 1 tsp, grated
  • Curry leaves – a few, chopped
  • Cumin seeds – ½ tsp
  • Salt – to taste
  • Water – 1½ to 2 cups (adjust for batter consistency)
  • Oil – for cooking

👩‍🍳 Instructions:

  1. Prepare the batter:
    • In a mixing bowl, add whole wheat flour, rice flour, and salt.
    • Slowly add water while stirring to make a smooth, thin, lump-free batter (slightly thinner than regular dosa batter).
    • Add curd (if using) and mix well.
  2. Add flavorings:
    • Mix in chopped onions, green chili, ginger, curry leaves, and cumin seeds. Let it rest for 5–10 minutes (optional, but helps blend flavors).
  3. Heat the tawa:
    • Heat a non-stick or cast iron dosa tawa on medium-high. Grease lightly with oil.
  4. Make the dosa:
    • Stir the batter well (as flour tends to settle at the bottom).
    • Pour a ladleful of batter from a bit of height (like rava dosa), spreading it naturally into a thin shape. Do not spread with the ladle.
Rate this post
Comments (0)
Add Comment