Surya Jyotika Karthi Help To vayanad : രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ കൈത്താങ്ങായി നിരവധി താരങ്ങളാണ് എത്തുന്നത്. ഒന്ന് കണ്ണടച്ച് നേരം വെളുത്തപ്പോഴേക്കും ഒരു നാടുമുഴുവൻ മണ്ണിൽ അലിഞ്ഞില്ലാതായ ദുരന്തത്തിൽ വയനാടിനെ സഹായിക്കുകയാണ് എല്ലാവരും. ഇപ്പോൾ തമിഴ് നാടിന്റെ സൂപ്പർതാരങ്ങളായ സൂര്യയും കാർത്തിയും ജ്യോതികയും രക്ഷാപ്രവർത്തകരോടൊപ്പം വയനാടിന് സഹായവുമായി എത്തിയിരിക്കുകയാണ്.താരങ്ങൾ
ചേർന്ന് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. നടൻ സൂര്യ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് 50 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചത്. തന്റെ അനിയൻ
.#WayanadLandslide my thoughts and prayers with the families.. Heartbreaking..! Respects to all members of Government agencies and people on the field helping the families with rescue operations 🙏🏼
— Suriya Sivakumar (@Suriya_offl) July 31, 2024
കാർത്തിയും ഭാര്യജ്യോതികയും ചേർന്നാണ് ഈ സംഭാവന നൽകിയിരിക്കുന്നത് എന്നാണ് സൂര്യ പറയുന്നത്.ഹൃദയം തകരുന്ന അവസ്ഥയാണ് ഇതെന്നാണ് ഈ ദുരന്തത്തെക്കുറിച്ച് സൂര്യ പ്രതികരിച്ചത് ഇങ്ങനെയാണ്. കൂടാതെ ദുരിതമനുഭവിക്കുന്നവർക്കായി താൻ പ്രാർത്ഥിക്കുകയാണെന്ന് താരം പറഞ്ഞു. സൈന്യത്തിനും രക്ഷാപ്രവർത്തകർക്കും ഒപ്പം ഒരുമിച്ച് നിന്ന് ദുരിതബാധിതർക്ക് കൈത്താങ്ങാവുന്ന എല്ലാ ജനങ്ങളോടും സർക്കാരിനോടും തനിക്ക് ബഹുമാനം ഉണ്ടെന്നും സൂര്യ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ
കുറിച്ചു.തമിഴ് താരം വിക്രമാണ് ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി എത്തിയത്. 20 ലക്ഷം രൂപ നൽകിയാണ് വിക്രം എത്തിയത്. നിരവധി പേരുടെ ജീവൻ എടുത്ത ഈ ദുരന്തത്തിൽ തന്റെ വേദന അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഈ തുക സംഭാവന നൽകിയത്. കൂടാതെ 10 ലക്ഷം രൂപ നാടി രശ്മി മന്ദാനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ, മമ്മൂട്ടി, ടോവിനോ തോമസ്, എന്നിങ്ങനെ നിരവധി താരങ്ങളാണ് സഹായവുമായെത്തിയത്.