Spot the car breaking traffic rules : നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുന്ന ദൃശ്യങ്ങൾ സമ്മാനിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. അത്തരത്തിൽ നിങ്ങളുടെ കണ്ണുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യയാണ് ഇന്ന് ഞങ്ങൾ ഇവിടെ കാണിക്കുന്നത്. ഒരു കൂട്ടം കാറുകൾ റോഡിലൂടെ നീങ്ങുന്നത് കാണിക്കുന്ന ചിത്രമാണ് നിങ്ങൾ കാണുന്നത്. അവയിൽ ഒരു കാർ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് പോകുന്നത്.
ഏതാണ് ആ കാർ എന്ന് കണ്ടെത്താമോ എന്നാണ് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ നിങ്ങൾക്കു മുന്നിൽ വെക്കുന്ന വെല്ലുവിളി. ഇനി ലൈസൻസ് പ്രായം എത്താത്ത കുട്ടികളാണ് നിങ്ങളെങ്കിൽ പോലും, നിങ്ങൾക്കും ട്രാഫിക് നിയമങ്ങൾ അറിഞ്ഞിരിക്കാം എന്ന് കരുതുന്നു. എന്തുതന്നെയായാലും, ഈ ചിത്രത്തിൽ റോഡ് നിയമം ലംഘിക്കുന്ന കാർ കണ്ടെത്തുന്നതിനായി അത്രത്തോളം ബുദ്ധിയൊ അറിവോ
ഉപയോഗിക്കേണ്ടതില്ല എന്നതും ഒരു വസ്തുതയാണ്. ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ കാർ കണ്ടെത്തണം! അതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ മുന്നോട്ട് വെക്കുന്ന വെല്ലുവിളി. ഇനി ഒരുപക്ഷേ നിങ്ങൾക്ക് ഒരു മിനിറ്റിനുള്ളിൽ ഈ കാർ കണ്ടെത്താനായില്ലെങ്കിൽ ഇനി പറയുന്ന സൂചന ഒന്ന് വായിച്ചു നോക്കൂ. സൂചന: ഈ ചിത്രത്തിൽ, എല്ലാ കാറുകളും ഇൻഡിക്കേറ്റർ
ഉപയോഗിക്കുന്നു. എന്നാൽ, ചിത്രത്തിൽ ഒരു കാർ മാത്രം ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നില്ല. ഇനി ഒരിക്കൽ കൂടി ചിത്രത്തിലേക്ക് ശ്രദ്ധയോടെ നോക്കുക. ഇപ്പോൾ, നിങ്ങൾ നിയമം ലംഘിക്കുന്ന കാർ കണ്ടെത്തിയോ? നിങ്ങൾക്ക് ഇനിയും കാർ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, വിഷമിക്കേണ്ട. ഒരു സൂചന കൂടി ഇവിടെയുണ്ട്. ഇൻഡിക്കേറ്ററുകൾ ഓണാക്കിയ എല്ലാ കാറുകൾക്കും ചിത്രത്തിൽ തിളക്കമുള്ള മഞ്ഞ നിറമുണ്ട്. ഉത്തരം : നിങ്ങൾ തിരയുന്ന കാർ മൂന്നാം നിരയിലാണ്. ഇടതുവശത്ത് നിന്നുള്ള മൂന്നാമത്തെ കാറാണിത്.