സാന്ത്വനത്തിന്റെ സമാധാനം തകർക്കാൻ വീണ്ടും തമ്പി.!!പുതിയ കടക്ക് പേര് സാന്ത്വനം സ്റ്റോർ;ബാലൻ കട സ്വന്തമാകുമോ? |Santhwanam today episode

Santhwanam today episode: ഒരുതരത്തിൽ പ്രശ്നങ്ങളെല്ലാം അവസാനിച്ച് ബാലനും അനിയന്മാരും ഒന്നിച്ചതാണ്. അനിയന്മാർക്ക് തന്നോടുള്ള സ്നേഹവും അവർ തനിക്ക് വേണ്ടി കരുതിവെച്ച സമ്മാനത്തിലെ ഉദാത്തമായ ബഹുമാനവുമെല്ലാം ബാലൻ തിരിച്ചറിഞ്ഞതാണ്. കുറ്റബോധം കൊണ്ട് ബാലന്റെ മനം ഉരുകുകയായിരുന്നു. എന്നാൽ എല്ലാത്തിനുമൊടുവിൽ ഈ സന്തോഷവും തല്ലിക്കെടുത്താൻ പതിവുപോലെ അമരാവതിയിലെ തമ്പി എത്തിക്കഴിഞ്ഞു. ബാലനും അനിയന്മാരും സാന്ത്വനം വീട്ടിൽ പുതിയ ചർച്ചയിലാണ്. പുതിയ കടയ്ക്ക്

എന്ത് പേരിടണം? അഞ്ജുവാണ് ഏറ്റവും അനുയോജ്യമായ ഒരു പേര് നിർദ്ദേശിച്ചത്. സാന്ത്വനം സ്റ്റോഴ്സ് എന്നിടാം എന്നാണ് അഞ്ജുവിന്റെ നിർദ്ദേശം. ആ നിർദേശത്തിന് എല്ലാവരും കൈയ്യടിച്ച് അംഗീകാരവും നൽകുന്നുണ്ട്. എന്നാൽ ഇനിയാണ് തമ്പിയുടെ യഥാർത്ഥകളികൾ ആരംഭിക്കുന്നത്. സാന്ത്വനം സ്റ്റോർസ് ബാലന് തന്നെ കിട്ടുമോ അതോ അവിടെയും തമ്പിയുടെ വക ഒരു കുരുക്ക് ബാലനായി കാത്തിരിക്കുന്നുണ്ടോ? തീർച്ചയായും ഇത് അമരാവതിയിലെ തമ്പി ഒരുക്കുന്ന കുരുക്കാണ്. പതിവുപോലെ

തന്നെ സാന്ത്വനം വീടിൻറെ സന്തോഷം തല്ലിക്കെടുത്താൻ ഇത്തവണയും തമ്പി കുറച്ചധികം നേരത്തെ തന്നെ തയ്യാറായിരിക്കുകയാണ്. തമ്പിയെ തടുക്കാൻ ഇത്തവണയും സാന്ത്വനം സഹോദരങ്ങൾക്ക് സാധിക്കുമോ എന്നത് അടുത്ത ആഴ്ചയിലെ എപ്പിസോഡുകൾ കണ്ടാൽ മാത്രമേ നമ്മൾ പ്രേക്ഷകർക്ക് മനസ്സിലാകൂ. കുടുംബപ്രേക്ഷകരുടെ മനം കവർന്ന ഈ പരമ്പരയിൽ ഇനി വരാനിരിക്കുന്നത് കുറച്ചധികം ട്വിസ്റ്റുകൾ നിറഞ്ഞ എപ്പിസോഡുകളാണ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. നടി

ചിപ്പി രഞ്ജിത്താണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ പരമ്പരയുടെ നിർമ്മാതാവും നടി ചിപ്പി തന്നെയാണ്. ഒരു പറ്റം മികച്ച അഭിനേതാക്കളാണ് ഈ പരമ്പരക്ക് വേണ്ടി അണിനിരക്കുന്നത്. തമിഴിലെ ഹിറ്റ്‌ സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം പരമ്പര പറഞ്ഞുവെക്കുന്നത്.

Rate this post
santhwanamsanthwanam latest episodeSanthwanam malayalam serialsanthwanam serialSanthwanam today episode
Comments (0)
Add Comment