കൺമുന്നിൽ പ്രകാശനെ വീണ്ടും കാണുന്ന ലക്ഷ്മി അയാളെ വെറുതെ വിടുമോ? .!! കാർത്തികയുടെ കമ്പനിയുടെ ഉദ്ഘാടനം ചെയ്യാനെത്തിയ വ്യക്തിയെ കണ്ട് ഞെട്ടി പ്രകാശൻ.!! | Mounaragam Today Episode July 26

Mounaragam Today Episode July 26: ഏഷ്യാനെറ്റ് കുടുംമ്പ പരമ്പരയായ മൗനരാഗം വ്യത്യസ്ത രംഗങ്ങളുമായാണ് മുന്നോട്ട പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ ശിവദാസൻ പുതിയ വീടിൻ്റെ കൺസ്ട്രക്ഷന് വേണ്ടി രാഹുലിനെ കാണാൻ വന്നതായിരുന്നു. എന്നാൽ രാഹുൽ കൺസ്ട്രക്ഷൻ നിർത്തിയെന്നും, ഇപ്പോൾ മാനസികനില തെറ്റിയ രീതിയിലാണ് ജീവിക്കുന്നതെന്നും പറയുകയാണ് ശാരി. ശിവദാസനും മകളും ഭാര്യയും പോയ

ശേഷം ശാരി രാഹുലിനെ വഴക്കു പറയുകയാണ്. അപ്പോഴാണ് ശിവദാസൻ കാറിൽ കയറിയ ഉടനെ പോകുന്ന വഴിയിൽ കിരണിൻ്റെ വീട്ടിൽ മേഘ്നയെ കാണുന്നത്. ശിവദാസൻ മോളെ കാണാൻ വേണ്ടി അവിടെ കാർ നിർത്തി ഇറങ്ങുകയാണ്. മേഘ്നയോട് പലതും പറഞ്ഞ് പോവുകയാണ് അവർ. ആ സമയത്താണ് മനോഹർ

പുറത്ത് പോകാൻ ഇറങ്ങി വരുന്നത്. നിഷയെയും വീട്ടുകാരെയും കണ്ട മനോഹർ ഒളിഞ്ഞ് നിന്ന് നോക്കുകയാണ്. അപ്പോഴാണ് രാഹുൽ നിനക്ക് ശിവദാസനെയും കുടുംബത്തെയും അറിയോ എന്ന് ചോദിക്കുന്നത്. പലതും പറഞ്ഞ് മനോഹർ ഒഴിഞ്ഞു മാറുകയാണ്. പിന്നീട് കാണുന്നത് കാർത്തിക പല കാര്യങ്ങളും കൂടെ ഉള്ള ജോലിക്കാരിയോട് പറയുന്നതാണ്. പിറ്റേ ദിവസം നാലു മണിക്ക് കമ്പനിയുടെ ഉദ്ഘാടനം നടക്കുകയാണ്. കാർത്തികയുടെ അമ്മ കമ്പനി ഉൽഘാടനം ചെയ്യുകയും, കിരണും,

കല്യാണിയും, കാദംബരിയും, ഹരിയേട്ടനൊക്കെ ചേർന്ന് തിരികൊളുത്തുകയും ചെയ്തു. പിന്നീട് എല്ലാവർക്കും കാർത്തിക ലഡു നൽകുകയായിരുന്നു. പിന്നീട് കാർത്തികയുടെ വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് കിരൺ. നല്ലൊരു പയ്യനെ നമ്മൾ കണ്ടെത്തി നൽകാമെന്ന് പറയുകയാണ്. എന്നാൽ കാർത്തിക ഞാൻ വന്നതിൻ്റെ ഉദ്ദേശ്യം മനസിൽ പറയുകയാണ്. പിന്നീട് കിരണും കല്യാണിയും കാദംബരിയും വീട്ടിൽ എത്തിയ ശേഷം ദീപയോട് കാര്യങ്ങളൊക്കെ പറയുകയാണ്. കാർത്തികയെ കാണുമ്പോൾ കല്യാണിയുടെ ഒരു ചായയുണ്ടെന്ന് പറയുകയാണ് കിരൺ. ആ സമയത്താണ് പ്രകാശൻ കാർത്തികയുടെ കമ്പനിയിലെത്തുന്നത്. ദൂരെ നിന്നും ലക്ഷ്മി പ്രകാശനെ വീക്ഷിക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

Rate this post
Mounaragam Today Episode July 26
Comments (0)
Add Comment