മനോഹർ വിവാഹം കഴിക്കാൻ പോകുന്നത് അറിഞ്ഞ രാഹുൽ സരയു രക്ഷപ്പെട്ടെന്ന് കരുതി ആശ്വസിക്കുന്നു.!! | Mounaragam Today Episode Aug 2

Mounaragam Today Episode Aug 2: ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗത്തിൽ ഇന്ന് നടക്കാൻ പോകുന്നത് വ്യത്യസ്തമായ കഥാരംഗങ്ങളാണ്. ഇന്നത്തെ എപ്പിസോഡ് തുടങ്ങുമ്പോൾ നിഷയുടെ അച്ഛനായ ശിവദാസൻ രാഹുലിനെ വിളിച്ച് എൻ്റെ മോളുടെയും, മരുമകനാകാൻ പോകുന്നവൻ്റെയും ഫോട്ടോ അയച്ചിട്ടുണ്ടെന്ന് പറയുകയാണ്. ഫോൺ തുറന്ന രാഹുൽ മനോഹറിനെ കണ്ട് ഞെട്ടുകയാണ്. അപ്പോഴാണ് നിഷയും റോഹിയും പലതും സംസാരിക്കുകയാണ്. കല്യാണം ആർഭാടമായി വേണ്ടെന്ന് പറയുകയാണ് റോഹി. ജീവിതത്തിൽ ഒരിക്കലല്ലേ കല്യാണക്കുള്ളൂവെന്ന് പറയുകയാണ് നിഷ. ഇത് കേട്ടപ്പോൾ മനോഹർ മനസിൽ എനിക്ക് എൻ്റെ എത്ര

കല്യാണം കഴിഞ്ഞെന്ന് അറിയില്ലെന്ന് പറയുകയാണ്. പലതും സംസാരിച്ച ശേഷം നമുക്ക് കറങ്ങിയിട്ട് വരാമെന്ന് പറയുകയാണ് നിഷ. അങ്ങനെ നിഷയെയും കൂട്ടി റോഹിയായ മനോഹർ ബീച്ചിൽ പോവുകയാണ്. കറക്കം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ രാഹുൽ കൈ കൊടുത്ത് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. നിൻ്റെ പുതിയ വിവാഹം കഴിക്കാൻ പോകുന്നത് എൻ്റെ സുഹൃത്തിൻ്റെ മകളാണെന്നും, അവളെ കഴിച്ച ശേഷം എൻ്റെ മകളെ വെറുതെ വിട്ടാൽ നന്നായിരുന്നെന്ന് പറയുകയാണ് ‘രാഹുൽ. അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്ന് പറയുകയാണ് മനോഹർ. ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സരയു വരുന്നത്. എന്തിനാണ് ഇവിടെ വരുമ്പോൾ അച്ഛനോട് സംസാരിക്കാൻ നിൽക്കുന്നതെന്നും, അന്ന് നടന്ന പോലെ കഴുത്തിന് പിടിക്കാനാണോ എന്ന് പറയുകയാണ് സരയു. സുഖമില്ലാത്ത ആളല്ലേ എന്ന്

പറയുകയാണ് മനോഹർ. ഈ വീട്ടിൽ മോശമായൊരാൾ നിൻ്റെ അമ്മായി അച്ഛൻ മാത്രമാണെന്ന് പറയുകയാണ് ശാരി. ഇത് കേട്ടപ്പോൾ രാഹുൽ എത്ര നല്ല മരുമകൻ എന്നു പറയുകയാണ് രാഹുൽ. അതിലെന്താണ് സംശയമെന്ന് പറയുകയാണ് ശാരി. രാഹുലിനോട് പലതും മോശമായി പറഞ്ഞ ശേഷം ശാരി പോവുകയാണ്. പിന്നീട് കാണുന്നത് കിരണും കല്യാണിയും ഓഫീസിലേക്ക് പോകുമ്പോൾ, പ്രകാശൻ ഓവർ ടെയ്ക്ക് ചെയ്ത് വണ്ടി നിർത്തുകയാണ്. ദേഷ്യപ്പെട്ട് കിരൺ കാറിൽ നിന്നിറങ്ങിയപ്പോൾ, പ്രകാശൻ ഇറങ്ങി

വരികയാണ്. കിരണിനോട് പൊങ്ങച്ചത്തിൽ പലതും പറയുകയാണ് പ്രകാശൻ. എൻ്റെ മകൻ ജയിലിൽ നിന്ന് ഇറങ്ങാൻ പോവുകയാണെന്നും, ഇനി അവൻ കോടീശ്വരനാണെന്നും പറയുകയാണ് പ്രകാശൻ. അപ്പോഴാണ് കിരൺ എത്ര യോജിച്ച പഴഞ്ചൊല്ലാണ് അതെന്നും, അൽപ്പന് ഐശ്വര്യം വന്നാലെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് കാർത്തിക ഫുഡ്സിൽ ഭരണം നടത്തുകയാണ് മൂങ്ങ. അച്ചാറൊക്കെ രുചിയിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് പറയുകയാണ് കാർത്തിക. ജോലിക്കാരെയൊക്കെ വഴക്കു പറഞ്ഞ് ജോലി ചെയ്യിക്കുകയാണ് മൂങ്ങ.

Rate this post
Mounaragam Today Episode Aug 2
Comments (0)
Add Comment