നമ്മുടെ സ്വപ്നങ്ങളെ കുറിച്ച് നമുക്കല്ലാതെ മാറ്റാർക്കാണ്നന്നായി അറിയുക.!! മിയബെല്ല മെയ്ക്കപ്പ് സ്റ്റുഡിയോയിൽ നിന്നും അതിശയിപ്പിക്കുന്ന രൂപമാറ്റവുമായി ചന്ദ്രിയേച്ചി.!! | Miabella Beauty Care Makeover Chandri Chechi Video

Miabella Beauty Care Makeover Chandri Chechi Video: സോഷ്യൽ മീഡിയയിൽ നിരവധി മെയ്ക്കോവർ വീഡിയോകൾ വന്നുകൊണ്ടിരിക്കുകയാണ്. സെലിബ്രെറ്റികളുടെയും, സാധാരണക്കാരുടെയും നിരവധി മെയ്ക്കോവർ വീഡിയോകൾ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ഒരു ബ്യൂട്ടീഷൻ തെരുവിൽ നടക്കുന്ന മെയ്ക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വിജയശ്രീ നയൻതാരയായി മാറിയതുമൊക്കെ വലിയ ചർച്ചയായി മാറിയിരുന്നു.

മെയ്ക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന് പറഞ്ഞവർക്ക് മറുപടിയായിരുന്നു അത്തരം വീഡിയോകൾ. ഇപ്പോഴിതാ അത്തരത്തിലൊരു അതിശയിപ്പിക്കുന്ന മെയ്ക്കോവർ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നാട്ടിൻ പുറത്തുകാരി ചന്ദ്രി ചേച്ചിയുടെ വീഡിയോയാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മെയ്ക്കപ്പ് സ്റ്റുഡിയോ നടത്തുന്ന മിയബെല്ല എന്ന ഇൻസ്റ്റാഗ്രാം

പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാരിയൊക്കെ ഉടുത്ത് ഫോട്ടോ എടുത്ത ചേച്ചിയുടെ മറ്റൊരു വലിയ ആഗ്രഹമായിരുന്നു പാവാടയും ബ്ലയ്സുമിട്ട് നല്ല സ്റ്റൈലിൽ ഒരു ഫോട്ടോ.ചന്ദ്രി ചേച്ചിയുടെ ആ ആഗ്രഹമാണ് സാധിച്ചിരിക്കുന്നത്. സ്കൈ ബ്ലൂ തീമിലാണ് ചന്ദ്രി ചേച്ചിയുടെ വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഈ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ഓരോരുത്തരും. മെയ്ക്കപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങാമെന്നതിന് മറ്റൊരു തെളിവാണ് ഇത്. അമ്മയുടെ ആഗ്രഹത്തിന് സപ്പോർട്ടുമായി മകൾ ഉണ്ടായിരുന്നു. അമ്മ അണിഞ്ഞൊരുങ്ങി നിന്നപ്പോൾ അവിടെ എത്തിയ മകൾ അതിശയപ്പെടുകയും സന്തോഷത്താൽ അമ്മയെ

കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിനു മുൻപും മിയബെല്ല മെയ്ക്കപ്പ് സ്റ്റുഡിയോയിൽ ചന്ദ്രി ചേച്ചിയെ സാരിയിൽ സുന്ദരിയാക്കി ഒരുക്കിയിരുന്നു. പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ സ്റ്റുഡിയോയിലേക്ക് വിളിക്കുകയും, ചേച്ചിയെ സുന്ദരിയാക്കി സാരിയിൽ കല്യാണ പെണ്ണിനെ പോലെ അണിയിച്ചൊരുക്കിയ വീഡിയോയും മിയബെല്ല പങ്കുവെച്ചിരുന്നു. ഇവരുടെ മെയ്ക്കോവർ വീഡിയോയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മെയ്ക്കപ്പിന് ശേഷം അതിശയിപ്പിക്കുന്ന രൂപമാറ്റം തന്നെയാണ് ചന്ദ്രി ചേച്ചിക്ക് വന്നതെന്നാണ് കമൻറിൽ പലരും പറയുന്നത്.

Rate this post
Miabella Beauty Care Makeover Chandri Chechi Video
Comments (0)
Add Comment