Malabar Special Fried Pathiri Recipe : അരിപ്പൊടി വെച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് ആണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചായക്കടയിലെ അതെ രുചിയിൽ 😋😋 മലബാർ സ്പെഷ്യൽ എണ്ണ പത്തിരി 👌👌 എങ്ങനെയാണെന് നോക്കാം.
- അരിപ്പൊടി – 1 കപ്പ്
- വെള്ളം – 1.5 കപ്പ്
- നെയ്യ്/എണ്ണ – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- തേങ്ങ ചിരകിയത് – 2 ടീസ്പൂൺ
- ചെറിയ ഉള്ളി – 2
- ജീരകം – 1/2 ടീസ്പൂൺ
- കറുത്ത ജീരകം – 1 ടീസ്പൂൺ
അതിനായി ആദ്യം തന്നെ പൊട്ടിച്ചെടുത്ത അരിപൊടി വാട്ടി എടുക്കണം. ഒരു കപ്പ് അരിപ്പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിന് വേണം എടുക്കാൻ. പരന്ന ഒരു പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കാം. അതിലേക്ക് അര സ്പൂൺ നെയ്യോ എണ്ണയോ ചേർക്കാം. പാകത്തിനുള്ള ഉപ്പ് ഇട്ടു കൊടുത്ത ശേഷം അരിപ്പൊടി ചേർത്ത് കൊടുക്കണം. തീ നല്ലപോലെ കുറച്ചു വെച്ച് കട്ടകളില്ലാതെ മിക്സ് ചെയ്തെടുക്കാം. ഇത് മൂടി മാറ്റിവെക്കാം.
ഇതിലേക്ക് തേങ്ങാ ചേർത്ത ഒരു അരപ്പ് കൂടി തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ ഈ എണ്ണപ്പത്തിരിറെഡി ആക്കം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. CERIDT :Ladies planet By Ramshi