Kalbhavan Shajon Son Happy News: ചലച്ചിത്ര അഭിനേതാവ്,നിർമ്മാതാവ് കൊമേഡിയൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് കലാഭവൻ ഷാജോൺ. 2013 ൽ ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലെ സഹദേവൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ഇദ്ദേഹം. 2001 മുതൽ ഇദ്ദേഹം സിനിമ ലോകത്തെ സജീവ സാന്നിധ്യമാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. ഡിനിയാണ് ജീവിതപങ്കാളി.രണ്ടു മക്കളാണ് ഇദ്ദേഹത്തിനുള്ളത്.
ഹന്നയും, യോഹന്നാനും. ഇവരുടെ കുടുംബസമേതം ഉള്ള എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഷാജോണിന്റെ മകൻ യോഹന്നാൻ സിനിമാ ലോകത്തേക്ക് കടന്നുവന്നിരിക്കുകയാണ്. ഷാജോണിന് മകനും സിനിമയിലേക്ക് അഭിനയിക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. എന്നാൽ അതിനു വേണ്ടി മകനുമേൽ ഇതുവരെ അദ്ദേഹം സമ്മർദ്ദം ചെലുത്തിയിട്ടില്ല. അച്ഛന്റെ പേരിൽ സിനിമാ ലോകത്തേക്ക് കടന്നു വരരുതെന്ന് യോഹന്നാനും വാശി ഉണ്ടായിരുന്നു. ഇപ്പോഴിതാ സമാധാന പുസ്തകം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുകയാണ് യോഹന്നാൻ. ഷാജോൺ ആണ് യോഹന്നാന്റെ ഫോട്ടോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അയച്ചുകൊടുത്തത്. എന്നാൽ ഓഡിഷൻ നടത്തിയതിനുശേഷം മാത്രമാണ് അവനെ അഭിനയത്തിലേക്ക് സെലക്റ്റ് ചെയ്യാവു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അഭിനയ മികവുകൊണ്ട് തന്നെയാണ് സിനിമയിലേക്ക് താരം സെലക്ട് ചെയ്യപ്പെട്ടതും. യോഹന്നാനെ കൂടാതെ റബീഷ്, ധനുഷ്, ഇര്ഫാൻ, മീനാക്ഷി, ട്രിനിറ്റി, മഹിമ എന്നീ പുതുമുഖങ്ങള് പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘സമാധാന പുസ്തകം.ജോ &
ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാദ്, സി പി ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത്.ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് . മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന്റെ സംഗീതം. സിജു വിൽസൻ, പ്രശാന്ത് അലക്സാണ്ടർ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.