Ganeshkumar M.L.A Helps A Poor Family Viral : ഈ ലോകം ഇന്നും ഇങ്ങനെ തുടരുന്നതിന്റെ കാരണം ഇവിടെയിനിയും നന്മ വറ്റാത്ത ഒരുപാട് മനുഷ്യർ ബാക്കിയുണ്ട് എന്ന ഒറ്റ കാരണം കൊണ്ടാണ്.4 വർഷം മുൻപാണ് ദാരിദ്രരായ രണ്ട് മാതാപിതാക്കൾ തങ്ങളുടെ ഏക മകന്റെ രോഗ വിവരത്തെ കുറിച്ച് പറഞ്ഞു സഹായം അഭ്യർത്ഥിക്കാൻ ഗണേഷ് കുമാറിന്റെ അടുക്കലെത്തിയത്. അതിമാരകമായ അസുഖം ബാധിച്ച തങ്ങളുടെ
മകന്റെ കരൾ മാറ്റി വെയ്ക്കണമെന്ന ഡോക്ടറിന്റെ നിർദ്ദേശത്തെത്തുടർന്ന് കരഞ്ഞു വിളിച്ചു എം എൽ എയെ കാണാൻ എത്തിയത്.തന്നെക്കൊണ്ടാവുന്ന വിധം സർക്കാർ സഹായങ്ങൾ എം എൽ എ അവർക്ക് എത്തിച്ചു കൊടുത്തു എങ്കിലും കരൾമാറ്റി വെയ്ക്കൽ എന്ന ചിലവ് കൂടിയ ശാസ്ത്രക്കിയക്ക് ആ തുകയൊന്നും മതിയായിരുന്നില്ല.എന്നാൽ അതേ സമയം തന്നെയാണ് ഗണേഷ് കുമാർ എം എൽ എയുടെ ബന്ധുവും ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ. ബിജുവിൽ നിന്നും ആസ്റ്റർ ഫൌണ്ടേഷൻ
കുട്ടികൾക്കായി നടത്തുന്ന സൗജന്യ കരൾ മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയയെക്കുറിച്ച്എം എൽ എ കേൾക്കുന്നത്. എത്രയും വേഗം തന്നെ ആ മാതാപിതാക്കളുടെ സ്കൂൾ വിദ്യാർത്ഥിയായ മകൻ അജിത്തിന്റെ ശാസ്ത്ക്രിയയ്ക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങി. ഒന്നര വർഷം മുൻപാണ് അജിത്തിന്റെ ശാസ്ത്രക്രിയ നടന്നത്. ഡോ. ബിജു തന്നെയാണ് ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.ഇപ്പോൾ തന്റെ അച്ഛനുമമ്മക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് അജിത്.എന്നാൽ ഇത് കൊണ്ടൊന്നും തീരുന്നില്ല എം എൽ എയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്
അജിത്തിന് വേണ്ടി ഒരു ജീവിതോപാധി കൂടി കൊടുത്ത് കൈ പിടിച്ചുയർത്തുകയാണ് ആസ്റ്റർ ഗ്രൂപ്പ്. കൊച്ചിയിൽ ആരംഭിക്കുന്ന തങ്ങളുടെ പുതിയ ആശുപത്രിയിൽ ഒരു ജോലി കൂടി കൊടുക്കാൻ തയ്യാറായിരിക്കുകയാണ് ആസ്റ്റർ മെഡിസിറ്റി.ആസ്റ്റർ മെഡിസിറ്റിയുടെ കേരളത്തിലെ ഡയറക്ടർ ആയ ശ്രീ. ഫർഹാനും ഡോ. ബിജുവും ഗണേഷ് കുമാർ എം എൽ എയും നേരിട്ടത്തിയാണ് അപ്പോയ്ന്റ്മെന്റ് ഓർഡർ അജിത്തിന് സമ്മാനിച്ചത്.തങ്ങൾക്ക് കിട്ടിയ സഹായത്തിനു മൂന്ന് പേരോടും നന്ദി പറഞ്ഞു കുടുംബം. ഡോ ബിജു തങ്ങളെ പണം തന്ന് വിവരവും എം എൽ എ മരുന്നെത്തിച്ചു കൊടുത്ത കാര്യവും എല്ലാം വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്.