Chippy Ranjith At Sidique Funeral News : കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു സിദ്ദിഖ്. എന്നാൽ അഞ്ച് ദിവസം മുൻപ് ഐസിയുവിൽ നിന്ന് മാറ്റി റൂമിലാക്കിയിരുന്നു. കരൾ മാറ്റൽ ശസ്ത്രക്രിയ നടത്തേണ്ട ഒരുക്കങ്ങളും തുടങ്ങിയിരുന്നു. അദ്ദേഹത്തിന് യോജിച്ച മകളുടെ കരൾ നൽകാൻ ആലോചനയും നടത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച്ച അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും, വൃക്കയുടെ പ്രവർത്തനം
അവതാളത്തിലാവുകയും ചെയ്തു. ആന്തരികാവയവങ്ങളുടെ തകരാറുമൂലം കരൾ മാറ്റൽ ശസ്ത്രക്രിയ നടത്താൻ സാധിച്ചില്ല. പക്ഷേ, ഇന്നലെ രാത്രി ഒൻപത് മണിയോടെ അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.ഹൃദയാഘാതം വന്നത് മൂലം രണ്ടു ദിവസം അദ്ദേഹത്തിൻ്റെ ജീവൻ എക്സ്മോസപ്പോർട്ടിലാണ് നിലനിന്നിരുന്നത്. അതിനാൽ കഴിഞ്ഞ ദിവസം ഉറ്റ സുഹൃത്തിനെ കാണാൻ നടൻ ലാൽ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ലാൽ ജോസ്, നിർമ്മാതാവ് ആൻ്റോ ജോസഫ്, എം.ജി ശ്രീകുമാർ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത മാധ്യമങ്ങളെ അറിയിച്ചതും
സംവിധായകൻ ബി ഉണ്ണികൃഷ്ണനായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ സിദ്ദിഖിൻ്റെ ഭൗതിക ശരീരം കാക്കനാട് പള്ളിക്കരയിലെ വീട്ടിൽ എത്തിച്ചിരുന്നു. പിന്നീട് ഒൻപത് മണിയോടെ പൊതു ദർശനത്തിനായി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നു. സിനിമാ മേഖലയിലെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നടന്മാരായ ലാൽ, ജയറാം, വിനീത്, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, സംവിധായകരായ സിബി മലയിൽ, കമൽ, ഫാസിൽ നിർമ്മാതാവ് സിയാദ് കോക്കർ, സുഹൃത്ത് റഹ്മാൻ. പ്രിയ സിദ്ദിഖ് ഇക്കയെ കാണാൻ സംവിധായകൻ രഞ്ജിത്തിൻ്റെ കൂടെ
മലയാളികളുടെ പ്രിയ നായികയും എത്തിയിരിക്കുകയാണ്. കണ്ണീരിൽ കുതിർന്ന മുഖവുമായി സിദ്ദിഖിൻ്റെ ഭൗതിക ശരീരത്തിനരികിൽ നിൽക്കുകയായിരുന്നു ചിപ്പി. പ്രിയ സുഹൃത്തിൻ്റെ ഭൗതിക ശരീരത്തിനരികിൽ രാവിലെ മുതൽ ഇരിക്കുകയാണ് ലാൽ.ഇടയ്ക്ക് വച്ച് പൊട്ടിക്കരയുകയും ചെയ്യുന്നുണ്ട്. രണ്ടു പേരെയും സിനിമയിലേക്ക് കയറ്റി കൊണ്ടുവന്ന ഫാസിൽ വന്നപ്പോൾ പൊട്ടിക്കരയുകയായിരുന്നു ലാൽ. പൊതുദർശനത്തിനു ശേഷം പതിനൊന്നരയോടെ മൃതദേഹം പള്ളിക്കരയിലെ സ്വഗൃഹത്തിൽ എത്തിച്ചിരുന്നു. വൈകിട്ട് ആറുമണിക്കാണ് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.