Chemmeen Chammanthi Recipe : വ്യത്യസ്തമായ വിഭവങ്ങൾ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ് അല്ലെ.. കിടിലൻ രുചിയിലുള്ള ഒരു വിഭവം നമുക്കിവിടെ പരിചയപ്പെട്ടാലോ? ഉണക്കമീനോട് ഒട്ടുമിക്ക ആളുകൾക്കും ഏറെ താല്പര്യമാണ്. അതുപയോഗിച്ചു തയ്യാറാകുന്ന ചമ്മന്തിക്കും അച്ചാറിനുമെല്ലാം ആവശ്യക്കാർ ഏറെയാണ്. കിടിലൻ രുചിയിൽ ഉണക്ക ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരടിപൊളി ചമ്മന്തിയുടെ റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം.
- ഉണക്കച്ചെമ്മീൻ
- ചുവന്നുള്ളി
- തേങ്ങാ
- മാങ്ങാ
- വെളുത്തുള്ളി
- പച്ചമുളക്
- ഇഞ്ചി
- ഉപ്പ്
ഈ ഒരു ഉണക്കച്ചെമ്മീൻ ചമ്മന്തി തയ്യാറാക്കുവാൻ ആദ്യം തന്നെ ചെമ്മീൻ ഫ്രൈ ചെയ്തെടുക്കണം. ഇതിനായി ഒരു പാൻ ചൂടാക്കുക. അതിലേക്ക് ചെമ്മീൻ ഇട്ടു ലോ ഫ്ലെയ്മിൽ ഇട്ടു ഫ്രൈ ചെയ്യുക. ഇതിലേക്ക് ചെറിയുള്ളി കൂടി ഇട്ടു കൊടുക്കുക. ചെറിയുള്ളി ബ്രൗൺ കളർ ആയി കഴിയുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. തേങ്ങാ, മാങ്ങാ, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ മിക്സിയുടെ ജാറിലിട്ടു അരച്ചെടുക്കണം.
കൂടെ ചൂടാറിയ ചെമ്മീൻ കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.