- Place in full sunlight for at least 6 hours daily.
- Use well-draining sandy or cactus soil mix.
- Water deeply but infrequently; let soil dry between watering.
- Avoid overwatering to prevent root rot.
- Prune regularly to maintain shape and encourage flowering.
Adenium Plant Care Tip : വീടിന്റെ മുറ്റത്തിന് കൂടുതൽ അലങ്കാരം നൽകാനായി ചെറിയ രീതിയിലെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂന്തോട്ടത്തിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള പൂക്കൾ തരുന്നവ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ മിക്കപ്പോഴും ചെടികൾ നല്ല രീതിയിൽ വളർന്നാലും അവയിൽ പൂക്കൾ ഉണ്ടാകാത്ത അവസ്ഥ വരാറുണ്ട്. പ്രത്യേകിച്ച് അഡീനിയം പോലുള്ള ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ പൂക്കൾ ഉണ്ടാകാനായി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.
നഴ്സറികളിൽ നിന്നും തൈകൾ വാങ്ങിയോ അതല്ലെങ്കിൽ വിത്ത് പാവിയോ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് അഡീനിയം. ചെടി നട്ടുപിടിപ്പിക്കുമ്പോൾ ഒരു കാരണവശാലും താഴെ ഭാഗത്ത് ബൾജ് ചെയ്തു നിൽക്കുന്ന ഭാഗം മണ്ണിലേക്ക് ഇറങ്ങിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈയൊരു ഭാഗം മുകളിലേക്ക് നിന്നാൽ മാത്രമാണ് ചെടിയിൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. ചെടി നിറച്ച് പൂക്കൾ ഉണ്ടാകാനായി നല്ല രീതിയിൽ സൂര്യപ്രകാശം ആവശ്യമാണ്. അതുപോലെ എല്ലാദിവസവും കൃത്യമായ അളവിൽ ചെടിക്ക് വെള്ളം നൽകാനും ശ്രദ്ധിക്കുക.
ധാരാളമായി പൂക്കൾ ഉണ്ടായി കഴിയുമ്പോൾ ആ ബ്രാഞ്ച് കട്ട് ചെയ്ത് കളയണം. എന്നാൽ മാത്രമേ ചെടിയിൽ പുതിയ ശിഖരങ്ങൾ വന്ന് അതിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. കൂടാതെ അഡീനിയം ചെടിക്ക് മാസത്തിൽ ഒരു തവണയെങ്കിലും പൊട്ടാസ്യം നൽകേണ്ടതുണ്ട്. നല്ല രീതിയിൽ പൊട്ടാസ്യം ലഭിച്ചാൽ മാത്രം പൂക്കൾ നൽകുന്ന ഒരു ചെടിയാണ് അഡീനിയം. ചെടിക്ക് ആവശ്യമായ പൊട്ടാസ്യം നൽകാനായി വീട്ടിൽ തന്നെ ഒരു വളക്കൂട്ട് തയ്യാറാക്കാവുന്നതാണ്.
അതിനായി മുട്ടത്തോട് മിക്സിയുടെ ജാറിൽ ഇട്ട് തരികൾ ഇല്ലാതെ പൊടിച്ചെടുക്കുക. രണ്ട് ടീസ്പൂൺ അളവിൽ മുട്ടത്തോടും, ഒരു ടീസ്പൂൺ അളവിൽ ചാരപ്പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ചെടിയുടെ ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി ഈയൊരു വളക്കൂട്ട് മണ്ണിനു ചുറ്റുമായി ഇട്ടുകൊടുക്കുക. മാസത്തിൽ ഒരു തവണ ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ തന്നെ ചെടിയിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Adenium Plant Care Tip Credit : Kunjikutties Life World
Adenium Plant Care Tip
Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!
ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!