അനുശ്രീയുടെ കുഞ്ഞിന് രണ്ടാം പിറന്നാൾ.!! രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ആരവിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് താരം.!! | Actress Anusree Son Birthday Celebration Viral

Actress Anusree Son Birthday Celebration Viral: മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. മിനിസ്‌ക്രീൻ പറമ്പരകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താരം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. തന്റെ നാലാം വയസ്സിലാണ് താരം തന്റെ ആദ്യ പരമ്പരയിൽ അഭിനയിച്ചത്. ജിത്തു എന്ന ആൺകുട്ടി ആയിട്ടാണ് താരം ഓമന തിങ്കൾ പക്ഷിയിൽ എത്തിയത്. ഡൽഹിയിൽ ജനിച്ചു വളർന്ന അനുശ്രീ പിന്നീട് അഭിനയ രംഗത്ത് സജീവമായതോടെ തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു. ബാലതാരമായി നിരവധി പരമ്പരകളിൽ അഭിനയിച്ച

അനുശ്രീ നായികയായും നിരവധി കഥാപാത്രങ്ങൾ ചെയ്തു. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവായി, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ തുടങ്ങിയവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട പരമ്പരകൾ. 2021ൽ ആയിരുന്നു അനുശ്രീയുടെ തന്റെ സീരിയലിന്റെ ക്യാമറമാനെ തന്നെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോൾ താരത്തിന് ഒരു കുഞ്ഞും ഉണ്ട്. ആരവ് എന്നാണ് കുഞ്ഞിന്റെ പേര്. യൂട്യൂബ് വ്ലോഗിങ്ങിൽ സജീവമാണ് അനുശ്രീ.തന്റെയും കുഞ്ഞിന്റെയും വിശേഷങ്ങൾ എല്ലാം താരം

പ്രേക്ഷകരുമായി പങ്ക് വെയ്ക്കുന്നത് സോഷ്യൽ മീഡിയയിലൂടെ ആണ്. താൻ ഇപ്പോൾ സിംഗിൾ മദർ ആണെന്ന് താരം ഒരിക്കൽ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ആരവിനെ നോക്കുന്നതിന്റെ തിരക്കുകൾക്ക് ഇടയിലും യൂട്യൂബ് വ്ലോഗ്കളുമായി താരം എത്താറുണ്ട്. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും താരം ആരാധകാരുമായി പങ്ക് വെയ്ക്കാറും ഉണ്ട്. ഇപോഴിതാ തന്റെ ഏക

മകന്റെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് അനുശ്രീ. രണ്ടാമത്തെ ബിർത്തഡേ ആണ് ആരവിന്റെ. നിരവധി ആരാധകരാണ് കുഞ്ഞിന് ആശംസകൾ നേർന്നു കൊണ്ട് എത്തുന്നത് . കുഞ്ഞു ജനിച്ചതിൽ പിന്നെ അനുശ്രീയുടെ ലോകം തന്നെ ആരവ് ആണ് തന്റെ വ്ലോഗ്ഗുകളിലൂടെ അനുശ്രീ അത് പറയാറും ഉണ്ട്.

Rate this post
Comments (0)
Add Comment