ഈ നിമിഷത്തിന് ഫിലിം ഫെയറിന് നന്ദി ;നടൻ മമ്മൂട്ടിയുടെ കാൽ തൊട്ട് വന്ദിച്ച് വിൻസി.!! | Vincy Aloshious Blessed Moment With Mammootty At Filmfare Award Function Shared Pics
Vincy Aloshious Blessed Moment With Mammootty At Filmfare Award Function Shared Pics : റിയാലിറ്റി ഷോകളിൽ നിന്നും സിനിമയിലേക്ക് എത്തിയ നായികയാണ് വിൻസി അലോഷ്യസ്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് വിൻസി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. വ്യത്യസ്തമായ ഒരു ചിക്കൻ കറി ഉണ്ടാക്കൽ ഇപ്പോഴും മലയാളികളെ കുടു കുടാ ചിരിപ്പിക്കുന്നു.വികൃതി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടി ഇപ്പോൾ മിന്നുന്ന പ്രകടനം കാഴ്ചവച്ച് സിനിമ ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ താരം ഇതിനോടകം തന്നെ കരസ്ഥമാക്കി കഴിഞ്ഞു. ജനഗണമന, സോളമന്റെ തേനീച്ചകൾ, സൗദി വെള്ളയ്ക്ക, രേഖ, കനകം കാമിനി കലഹം, ഭീമന്റെ വഴി എന്നിവയെല്ലാം താരം
അഭിനയിച്ച ചിത്രങ്ങളാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാറിയ ഒന്നാണ് രേഖ. ഈ ചിത്രത്തിൽ അഭിനയിച്ചതോടുകൂടിയാണ് സംസ്ഥാന അവാർഡും, ഫിലിം ഫെയർ അവാർഡും താരത്തെ തേടിയെത്തിയത്. എന്നാൽ ഇതിൽ വിൻസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷകരമായി മാറിയത് മമ്മൂട്ടിക്കൊപ്പം സമ്മാനം ഏറ്റുവാങ്ങാൻ സാധിച്ചതിൽ ആണ്. ഇപ്പോഴിതാ ഫിലിം ഫെയർ
അവാർഡ് സ്വീകരിച്ചതിൽ ഉള്ള സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം. കഴിഞ്ഞ ദിവസമായിരുന്നു പുരസ്കാര വിതരണം നടന്നത്. താരങ്ങളെല്ലാം തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിൻസികുറിച്ചത് ഇങ്ങനെ ” ഈയൊരു നിമിഷത്തിന് ഫിലിം ഫെയറിന് നന്ദി ”. മമ്മൂട്ടിയെ കെട്ടിപ്പിടിക്കുന്നതും, കാലിൽ തൊട്ടു വന്ദിക്കുന്നതും ആണ് താരം പങ്കുവെച്ച ചിത്രങ്ങൾ. മികച്ച നടിക്കുള്ള പുരസ്കാരം വിൻസി നേടിയപ്പോൾ മികച്ച നടനുള്ള പുരസ്കാരം നേടിയത്
മമ്മൂട്ടിയാണ്. നൻ പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് കിട്ടിയത്.താരം പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്. നായിക നായകനിൽ താരത്തിനൊപ്പം ഉള്ളവർ ചിത്രം ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി താരങ്ങളും ആശംസകൾ അറിയിച്ചിട്ടുണ്ട്.