നായികയൊന്നുമല്ലാട്ടാ മകൾ ആണ് ;സീരിയലിലെ മമ്മൂക്കയും മോളും .!! സാജൻ സൂര്യയും മകളും പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ.!! | Serial Actor Sajan Surya With Daughter
Serial Actor Sajan Surya With Daughter: മലയാള സീരിയൽ മേഖലയിൽ 24 വർഷത്തോളമായി സജീവ സാന്നിധ്യമാണ് സാജൻ സൂര്യ. സാജൻ സൂര്യയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത് സ്ത്രീയിലെ ഗോപനും അമ്മതൊട്ടിലിലെ ശരത് ചന്ദ്രനും കുങ്കുമപൂവിലെ മഹേഷുമെല്ലാമാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ
ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.സാജനും മകളും ചേർന്ന് ഓണത്തിനെ വരവേൽക്കാനായി, ഓണമെത്തുന്നതിനു മുൻപ് തന്നെ സ്പെഷ്യൽ ഓണം ഫോട്ടോ ഷൂട്ട് നടത്തി ആരാധകർക്കായി പങ്കുവെക്കുകയാണ് താരം. ഓണം സ്പെഷ്യൽ പോസ്റ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന് ഫോട്ടോ ഷൂട്ടിനു അവസരം കൊടുത്ത ത്രണ്ട്സ് എൻ ബാഡ്സിന് നന്ദി പറഞ്ഞിരിക്കുകയാണ് സാജൻ. നിരവധി
ആരാധകർ ആണ് ഈ പോസ്റ്റിന് കമന്റ് ചെയ്ത് എത്തിയത്. മീനാക്ഷി വലിയ കുട്ടി ആയല്ലോ എന്നാണ് ആരാധകർ പറഞ്ഞത്.ഫോട്ടോ വളരെ ക്യൂട്ട് ആണെന്നാണ് ആരാധകർ പറയുന്നത്. മുൻപ് തന്റെ അഭിമുഖത്തിൽ ഇരുപത്തി അഞ്ചാം വയസിൽ തന്നെ അമ്മയുടെ നിർബന്ധ പ്രകാരം വിവാഹിതൻ ആയതാണെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാജന് മക്കളുടെ വളർച്ച കണ്ട് മുന്നോട്ട് പോകാൻ സാധിച്ചില്ലേ
എന്നാണ് ആരാധകർ ചോദിക്കുന്നത്. തന്റെ മക്കളെ കുറിച്ച് വലിയ അഭിമാനം കൊള്ളുന്ന ആളാണ് സാജൻ.സാജന്റെ മൂത്ത മകളെക്കാൾ ഏഴു വയസിന് ഇളയതാണ് മീനാക്ഷി. താരത്തിന്റെ ഇളയ മകൾ ആണ് മീനാക്ഷി. ബി എസ് സി സൈക്കോളജി വിദ്യാർത്ഥി ആണ് സാജന്റെ മൂത്ത മകൾ മാളവിക. താരം മിനിസ്ക്രീനിലെ മമ്മൂട്ടി എന്നാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഗീതാ ഗോവിന്ദം എന്ന സീരിയലില് തിളങ്ങുകയാണ് സാജൻ ഇപ്പോൾ. തന്റെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന സാജൻ തന്റെ കുടുംബത്തെ കുറിച്ച് പറയാത്ത ഒരു അഭിമൂഖം പോലും കാണാൻ സാധിക്കില്ല.