ഒരു കാർ കാരണം പൊല്ലാപ്പുപിടിച്ച് സാന്ത്വനം വീട്; അപ്പുക്കിളി വിട്ടുകൊടുക്കാൻ തയ്യാറല്ല..കഥ അറിയാതെ ആട്ടം കാണുന്ന അഞ്ജു.. സേതുവേട്ടനെ സഹായിക്കുമോ? അതോ സാന്ത്വനം വീട്ടിൽ കാർ എത്തുമോ ?|Santhwanam Today Episode Malayalam

Whatsapp Stebin

Santhwanam Today Episode Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. സ്വന്തം അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ബാലനും ദേവിയും ഇന്ന് സാന്ത്വനം വീടിന്റെ ഐശ്വര്യം തന്നെയാണ്. അനിയന്മാരുമായുള്ള ഇവരുടെ സ്നേഹത്തിനും സൗഹൃദത്തിനും ഇന്നേവരെ ഒരു കോട്ടവും തട്ടിയിട്ടുമില്ല. ദേവിയുടെ സഹോദരൻ സേതുവിനെ ഒരു പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ അഞ്ച് ലക്ഷത്തോളം രൂപ ബാലനും ദേവിക്കും ആവശ്യമായി

വന്നിരിക്കുകയാണ്. ഈ പണം കണ്ടെത്താൻ, കാർ വാങ്ങിക്കാൻ കരുതിയിരുന്ന പണം ഉപയോഗിക്കാം എന്നുള്ളതല്ലാതെ മറ്റൊരു വഴിയും ഇല്ല. എന്നാൽ ഈ തീരുമാനത്തോട് പൂർണ്ണമായ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത് അപ്പുവാണ്. അതിന് അപ്പുവിന് തക്കതായ കാരണങ്ങളുമുണ്ട്. സാന്ത്വനം കുടുംബത്തെ എന്നും അപമാനിച്ചുകൊണ്ടിരിക്കുന്ന, താഴ്ന്ന രീതിയിൽ കണ്ടുകൊണ്ടിരിക്കുന്ന തന്റെ ഡാഡിക്ക് മുന്നിലേക്ക് നമ്മൾ സ്വന്തമായി വാങ്ങിയ കാറും കൊണ്ട് ചെല്ലണം,

അത് തന്റെ വാശിയാണ്. അപ്പു പറയുന്നത് കേട്ട് ഒരുവേള ഉത്തരം മുട്ടിപ്പോകുകയാണ് ഹരിക്ക്. എന്തായാലും ഇനിയുള്ള നാളുകൾ സാന്ത്വനം വീട്ടിൽ ഒരുപക്ഷേ അൽപ്പം അസ്വാരസ്യങ്ങളുടേത് തന്നെ ആയിരിക്കും. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പര തന്നെയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തോട് പൂർണമായും വാശിയും വൈരാഗ്യവും കാത്തുസൂക്ഷിക്കുന്നയാളാണ് അമരാവതിയിലെ തമ്പി. തന്റെ മകൾ, തന്നെയുപേക്ഷിച്ച് സാന്ത്വനം കുടുംബത്തിലേക്ക്

പോയ നാൾ മുതൽ തമ്പിയുടെ മനസ്സിൽ ആ കുടുംബത്തോടുള്ള ശത്രുത ഉടലെടുത്തതാണ്. പല കുറി പലരും പറഞ്ഞുമനസിലാക്കിയിട്ടും ഇന്നും ആ ശത്രുത അയാളുടെ മനസ്സിൽ നിന്ന് വിട്ടുമാറിയിട്ടില്ല. എന്തായാലും ഇനി എന്തൊക്കെയാണ് സാന്ത്വനം കുടുംബത്തിൽ നടക്കുന്നത് എന്നത് കണ്ട് തന്നെ അറിയാം. പ്രേക്ഷകരുടെ പ്രിയനടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ചിപ്പി തന്നെയാണ് നായികാവേഷം ചെയ്യുന്നതും.

Rate this post