ശിവാജ്ഞലി പ്രണയം തളിർക്കുന്നു ; കൃഷ്ണ സ്റ്റോഴ്സിനെ പുച്ഛിച്ച് തമ്പി .!! അഞ്ജുവിന് വേണ്ടി അടിമുടി മാറി ശിവൻ ; | Santhwanam today episode

Whatsapp Stebin

Santhwanam today episode: പ്രേക്ഷകപ്രിയപരമ്പരയായ സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾ പുറത്തെത്തുമ്പോൾ അഞ്ജുവിന് വേണ്ടി അടിമുടി മാറിയ ശിവന്റെ പുതിയ ജീവിതം കാണാം. എങ്ങനെ നടന്ന ആളാണ് ഇപ്പോൾ അടിമുടി മാറിയത് എന്നാണ് സാന്ത്വനം സീരിയലിൽ ചോദിക്കുന്നത്. ഒരു പക്കാ കലിപ്പനായിരുന്ന ശിവൻ ഇപ്പോൾ അഞ്ജുവിന്റെ മുന്നിൽ ഒരു പാവത്താനാണ്. അഞ്ജുവിന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഭർത്താവ്, ഇതാണ് പ്രേക്ഷകർ ആഗ്രഹിച്ച ശിവാഞ്ജലി പ്രണയം എന്ന് മലയാളം ടിവി പ്രേക്ഷകർ ഒന്നടങ്കം

പറയുകയാണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയകഥ പ്രേക്ഷകർക്ക് എല്ലാക്കാലത്തും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ കസവും മുണ്ടും സാരിയും ഉടുത്ത് അണിഞ്ഞൊരുങ്ങി അഞ്ജുവും ശിവനും എത്തിയിരിക്കുകയാണ്. കലഹത്തിൽ തുടങ്ങി സ്നേഹത്തിൽ ചെന്നെത്തിയ ശിവാഞ്‌ജലി പ്രണയകഥയാണ് സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റ്. ശിവന്റെയും അഞ്ജലിയുടെയും പുതിയ കഥ, പ്രണയനിമിഷങ്ങളാൽ മനോഹരമായ വരും എപ്പിസോഡുകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ സാന്ത്വനം വീട്ടിൽ ഇനി നടക്കാൻ പോകുന്നത് എന്താകുമെന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

അപ്പുവിന്റെയും ഹരിയുടെയും ജീവിതം വലിയ കലഹങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഹരിയെ തന്റെ വരുതിയിലാക്കാനുള്ള തമ്പിയുടെ ശ്രമങ്ങൾ ഓരോന്നായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. സാന്ത്വനം കുടുംബത്തിൽ സന്തോഷങ്ങളുടെ നാളുകൾ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് പ്രേക്ഷകർക്കുള്ളിൽ ഭയത്തോടെയുള്ള ഒരു ചോദ്യം ഉയർന്നു വരുന്നുണ്ട്. ഈ സ്നേഹം വലിയ കലഹത്തിലേക്കും തകർച്ചയിലേക്കും എത്തുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ വരും എപ്പിസോഡുകളിൽ കാണുവാനായി അവർ

കാത്തിരിക്കുകയാണ്. ഹരിയുടെയും അപ്പുവിന്റെയും കുഞ്ഞിന്റെ വരവിന് കാത്തുനിൽക്കുന്ന സാന്ത്വനം കുടുംബാംഗങ്ങൾക്ക് അഞ്ജുവിന്റെയും ശിവന്റെയും കുഞ്ഞിനെയും കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോഴത്തെ എപ്പിസോഡുകളിലുള്ള സന്തോഷം നീണ്ടുനിൽക്കട്ടെ എന്നും കുടുംബം ഒത്തൊരുമയോടെ പോകുന്നത് ഞങ്ങൾക്ക് കാണണം എന്നുമാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്.

Rate this post