രാജേശ്വരിക്കെതിരെ ആഞ്ഞടിച്ച് അംബിക.!! അപ്പുവിന്റെ സങ്കടത്തിൽ സന്തോഷിച്ച് തമ്പി.!! ഇന്നത്തെ എപ്പിസോഡിൽ കയ്യടി വാങ്ങി അപ്പുവിന്റെ അമ്മ.!! | Santhwanam Latest Episode Malayalam

Whatsapp Stebin

Santhwanam Latest Episode Malayalam : മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലെത്തിയ ഒരുപിടി പരമ്പരകൾ ഉണ്ട് അതിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം.പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. കഥാപാത്രങ്ങൾ പുലർത്തുന്ന മികവും അഭിനയത്തിലെ വ്യത്യസ്തതയും ഓരോ മലയാളിയെയും ആകർഷിക്കുന്നതാണ്. പരമ്പരയിൽ അനുദിനം ഉണ്ടാകുന്ന വ്യത്യസ്തമായ കഥാമുഹൂർത്തങ്ങൾ കാണികളിൽ ആകാംക്ഷ ജനിപ്പിക്കുന്നു. കുറച്ചു ദിവസങ്ങളായി സാന്ത്വനം കുടുംബത്തിലെ

ചില പ്രശ്നങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കൊണ്ടിരുന്നത്. അഞ്ജലിയും ശിവനും ചേർന്ന് തങ്ങളുടെ കമ്പനിയെഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളിലാണ്. എന്നാൽ ഇതിന് ഇടംകോലിടുകയാണ് അപർണയുടെ അച്ഛനായ രാജശേഖരൻ തമ്പി. രാജശേഖരൻ തമ്പിയെ ചൊല്ലി അഞ്ജലിയും അപർണയും തമ്മിലുള്ള ഏറ്റുമുട്ടലുകളും പരമ്പരയിൽ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം അഞ്ജലിക്കൊപ്പം ചേരുകയാണ് അപർണയും. തങ്ങളുടെ കമ്പനിയെ രക്ഷിക്കാനായി

ലേലത്തിനായി അഞ്ജലിയും ശിവനും എത്തുമ്പോൾ രാജശേഖരൻ തമ്പിയും, സഹോദരി രാജേശ്വരിയും അവിടെ എത്തിയിരുന്നു, എന്നാൽ രാജശേഖരൻ തമ്പിക്കും രാജേശ്വരിനെതിരെ ലേലം വിളിച്ചത് അഞ്ജലി ആയിരുന്നില്ല പകരം അപർണ ആയിരുന്നു. തന്റെ അച്ഛനും അപ്പച്ചിക്കും എതിരെ തിരിഞ്ഞതിൽ അപർണവളരെയേറെ ദുഃഖിക്കുന്നു. അപർണയുടെ ഈ അവസ്ഥ മുതലെടുക്കാൻ തുനിയുകയാണ് രാജശേഖരൻ തമ്പിയും രാജേശ്വരിയും.
എന്നാൽ അംബിക തമ്പിയോടും

സഹോദരിയോടും പറയുന്നുണ്ട് ലേലത്തിൽ തോറ്റെങ്കിൽ അത് നിങ്ങളുടെ പിടിപ്പുകേടാണ്, നിങ്ങളുടെ ചേച്ചി എന്നൊക്കെ ഈ വീട്ടിൽ കാലുകുത്തിയിട്ടുണ്ടൊ അന്നൊക്കെ ഇവിടെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്, നിങ്ങൾ നാട് ഭരിക്കുന്ന തമ്പുരാട്ടി ഒന്നുമല്ലല്ലോ എന്ന്… എന്നാൽ അംബികയുടെ ഈ വർത്തമാനം കേട്ട് അംബികയുടെ മുഖത്ത് അടിക്കാൻ തുനിയുകയാണ് രാജേശ്വരി. എന്നാൽ അംബിക ആ കൈ തടയുന്നു.ഇനി എന്താണ് കഥയിൽ സംഭവിക്കുക?
അടുത്ത നിമിഷങ്ങൾ ആർക്കൊപ്പം? പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് പ്രിയ പരമ്പര സാന്ത്വനം..

4/5 - (21 votes)